ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ – മാഞ്ചസ്റ്റർ സിറ്റി പോരാട്ടം

പ്രീമിയർ ലീഗ് ടീമുകളുടെ പോരാട്ടത്തിൽ ഇന്ന് സ്വന്തം ഗ്രൗണ്ടിൽ ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. പോർട്ടോയെ രണ്ടു പാദങ്ങളിലുമായി ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചാണ് ലിവർപൂൾ ക്വാർട്ടർ യോഗ്യത നേടിയത്.  മാഞ്ചസ്റ്റർ സിറ്റിയാവട്ടെ രണ്ടു പാദങ്ങളിലുമായി ബസെലിനെ 5-2ന് തോൽപ്പിച്ചാണ് ക്വാർട്ടറിൽ എത്തിയത്. യൂറോപ്യൻ മത്സരങ്ങളിൽ ഇരു ടീമുകളും ആദ്യമായിട്ടാണ് ഏറ്റുമുട്ടുന്നത് എന്ന പ്രേത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

പ്രീമിയർ ലീഗിൽ ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ച ഏക ടീം എന്ന ആത്മവിശ്വാസവുമായാണ് ലിവർപൂൾ സിറ്റിയെ നേരിടാനിറങ്ങുന്നത്.  അവസാന ഇരു ടീമുകളും പ്രീമിയർ ലീഗ് മത്സരത്തിൽ ആൻഫീൽഡിൽ ഏറ്റുമുട്ടിയപ്പോൾ 4-3ന് ലിവർപൂൾ ജയം സ്വന്തമാക്കിയിരുന്നു. ലിവർപൂൾ നിരയിൽ പരിക്ക് മൂലം മാറ്റിപ് ഇന്ന് ഇറങ്ങില്ല. പരിക്ക് മൂലം ഈ സീസൺ മുഴുവനും താരത്തിന് നഷ്ട്ടമാകും. ഹാംസ്ട്രിങ് ഇഞ്ചുറി കാരണം ആദം ലലാനയും ടീമിന് പുറത്താണ്.

അതെ സമയം സിറ്റി നിരയിൽ സ്റ്റാർ സ്‌ട്രൈക്കർ അഗ്വേറോ ഇല്ലാതെയാണ് അവർ ഇറങ്ങുക.  പരിക്ക് മാറി ജോൺ സ്റ്റോൺസ് പ്രധിരോധ നിരയിൽ ഇറങ്ങുന്നത് അവർക്ക് ഉണർവേകും. ലെഫ്റ് ബാക് ഫാബിയൻ ഡെൽഫും പരിക്ക് മാറി ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleശ്രീലങ്കയിലേക്ക് ദക്ഷിണാഫ്രിക്ക, അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും കളിക്കും
Next articleഉദ്ഘാടനത്തിനു മുന്നേ കോമൺവെൽത് ഗെയിംസിലെ ആദ്യ മെഡൽ ജയിച്ചു