സിറ്റി ബസ് ആക്രമണം; ലിവർപൂളിനെതിരെ യുവേഫ അന്വേഷണം

 

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മാത്സരത്തിൽ, ആൻഫീല്ഡില് നടന്ന ആദ്യ പാദത്തിനു മുന്നോടിയായി നടന്ന അനിഷ്ട സംഭവങ്ങളിൽ യുവേഫ അന്വേഷണം. ആൻഫീൽഡിലേക്ക് വന്ന മാഞ്ചസ്റ്റർ സിറ്റി ബസിനു നേരെ ലിവർപൂൾ ആരാധകർ ആക്രമണം അഴിച്ചു വിടുകയായിരുന്നു.

മാഞ്ചസ്റ്റർ സിറ്റി ബസിനു നേരെ ലിവർപൂൾ ആരാധർ കല്ലും കുപ്പികളും എന്നിവക്ക് പുറമെ പടക്കങ്ങളും എറിഞ്ഞിരിന്നു. ഇതിനെതിരെയാണ് യുവേഫ ലിവർപൂളിനെതിരെ അന്വേഷണം നടത്തുന്നത്. ലിവർപൂൾ ആരാധകരുടെ പ്രവർത്തി ആർട്ടിക്കിൾ 16ന് എതിരെയാണ് എന്നാണ് യുവേഫയുടെ കണ്ടെത്തൽ.

റോമക്കെതിരെ നടന്ന സെമി ഫൈനലിന് മുൻപും അനിഷ്ട സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഇതിനെതിരെയും ലിവർപൂളിനെതിരെ അന്വേഷണം ആരംഭിക്കാൻ ഇരിക്കുകയാണ് യുവേഫ.

ആക്രമണങ്ങൾ കണക്കിലെടുത്ത് മെഴ്സിസൈഡ് പോലീസ് അന്വേഷണം ആരഭിച്ചിട്ടുണ്ട് എങ്കിലും ഇതുവരെ അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറയൽ മാഡ്രിഡ് യൂത്ത് ടീമിന്റെ പരിശീലകനാവാൻ സാബി അലോൺസോ
Next articleമോശം കാലാവസ്ഥ, ടിപിഎല്‍ ഫൈനല്‍ മത്സരങ്ങള്‍ വീണ്ടും മാറ്റിവെച്ചു