
ഹോഫൻഹെയിമിനെ 4 -2 തോൽപിച്ച് ലിവർപൂൾ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് സ്റ്റേജിലേക്ക് യോഗ്യത നേടി. ആദ്യ പാദത്തിൽ 2 – 1 ന് വിജയിച്ച ലിവർപൂൾ രണ്ട് പാദങ്ങളിലായി 6 -3 എന്ന സ്കോറിനാണ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിലേക്ക് യോഗ്യത ഉറപ്പിച്ചത്.
കളി തുടങ്ങി 21 മിനുട്ട് ആവുമ്പോഴേക്കും ലിവർപൂൾ ഹോഫൻഹെയിമിന്റെ വലയിൽ 3 ഗോൾ നിറച്ച് മത്സരം തങ്ങളുടെ വരുതിയിലാക്കി. ഏംറി ചാനിന്റെ ഇരട്ട ഗോളുകളും സാലയുടെ ഗോളും മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലിവർപ്പൂളിനു വ്യക്തമായ ആധിപത്യം നൽകി.
കളിയുടെ 28ആം മിനുട്ടിൽ ഉത്തിലൂടെ ഹോഫൻഹെയിമം ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും രണ്ടാം പകുതിയിൽ ഫിർമിനോയിലൂടെ ലിവർപൂൾ നാലാമത്തെ ഗോളും നേടി മത്സരത്തിൽ ജയം ഉറപ്പിച്ചു. 79ആം മിനുട്ടിൽ വാഗ്നർ ഹോഫൻഹെയിമിന്റെ രണ്ടാമത്തെ ഗോൾ നേടിയെങ്കിലും മത്സരത്തിലേക്ക് തിരിച്ച് വരാൻ അത് മതിയാവുമായിരുന്നില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial