എതിരില്ലാത്ത 7 ഗോളുകൾ, ലിവർപൂളിന്റെ മോസ്‌കോ വേട്ട

- Advertisement -

സ്പാർട്ടക് മോസ്‌കോ അടുത്ത കാലത്തൊന്നും മറക്കാത്ത പരാജയം അവർക്ക് സമ്മാനിച് ലിവർപൂൾ. ആൻഫീൽഡിൽ ലിവർപൂളിന്റെ ആക്രമണത്തിന്റെ സകല ശക്തിയും അറിഞ്ഞ റഷ്യൻ ടീം മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ലിവർപൂളിനെതിരെ മുന്നിട്ടു നിൽകാനായില്ല. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ലിവർപൂൾ നോകൗട്ട് യോഗ്യത നേടിയപ്പോൾ ഗ്രൂപ്പിൽ രണ്ടാം സ്ഥാനകാരായി സെവിയ്യയും ഗ്രൂപ്പിൽ നിന്ന് യോഗ്യത നേടി.

ഫിലിപ്പ് കുട്ടിഞ്ഞോയുടെ ആദ്യ ലിവർപൂൾ ഹാട്രിക് നേടിയ മത്സരത്തിൽ മാനെ രണ്ടു ഗോളുകളും ഫിർമിനോ, സലാഹ് എന്നിവർ ഓരോ ഗോളും നേടി. ആദ്യ 18 മിനുട്ടിൽ തന്നെ 3 ഗോളുകൾക്ക് മുന്നിലെത്തിയ ലിവർപൂൾ രണ്ടാം പകുതിയിലാണ് ബാക്കി നാല് ഗോളുകൾ നേടിയത്. ക്ളോപ്പിന്റെ ആക്രമണ ഫുട്‌ബോളിന്റെ എല്ലാ മനോഹാരിതയും നിറഞ്ഞ ഗോളുകളായിരുന്നു ലിവർപൂൾ നേടിയ ഗോളുകളിൽ ചിലത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement