Site icon Fanport

“ലിവർപൂളിന് തിരിച്ചടിച്ച് ഫൈനലിൽ കയറാനുള്ള കഴിവുണ്ട്” – ബാഴ്സലോണ പരിശീലകൻ

ആദ്യ പാദത്തിലെ 3-0ന്റെ വിജയം ബാഴ്സലോണയ്ക്ക് ഫൈനൽ ഉറപ്പ് നൽകുന്നില്ല എന്ന് ബാഴ്സലോണ പരിശീലകൻ വാല്വെർഡെ പറഞ്ഞു. ലിവർപൂൾ കരുത്തരായ ടീമാണ്. പ്രീമിയർ ലീഗിൽ അവർ ആകെ ഒരു മത്സരം മാത്രമെ പരാജയപ്പെട്ടിട്ടുള്ളൂ. ഞങ്ങൾ എങ്ങനെ ലിവർപൂളിനെ ആദ്യ പാദത്തിൽ തോൽപ്പിച്ചോ അതു പോലെ തന്നെ ലിവർപൂളിന് നമ്മളെയും തോൽപ്പിക്കാം. വാല്വെർഡെ പറഞ്ഞു.

ആദ്യ പാദത്തിൽ ബാഴ്സലോണ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ചിരുന്നു. എന്നാൽ റോമയ്ക്ക് എതിരെ കഴിഞ്ഞ സീസണിൽ സംഭവിച്ചതു പോലെ എന്തും സംഭവിക്കാൻ സാധ്യത ഉണ്ടെന്ന് വാല്വെർഡെ പറഞ്ഞു. ആദ്യ പാദം കളി നടന്നു എന്നുള്ളത് മറന്ന രീതിയിൽ ആയിരിക്കണം തങ്ങൾ ഇന്ന് ലിവർപൂളിനെ നേരിടേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ലിവർപൂളിന്റെ പ്രധാന താരങ്ങളായ സലായും ഫർമീനോയും ഇന്ന് ഉണ്ടായിരുന്നു എങ്കിൽ നല്ലതായിരുന്നു എന്നും വാല്വെർഡെ പറഞ്ഞു.

Exit mobile version