മാഞ്ചസ്റ്ററിൽ വീണ്ടും സിറ്റിക്ക് നാണക്കേട്, ലിവർപൂൾ ചാമ്പ്യൻസ് ലീഗ് സെമിയിൽ

ഇന്ന് മാഞ്ചസ്റ്ററിലെ ഇത്തിഹാദ് സ്റ്റേഡിയത്തിലെ ആദ്യ മൂന്നു മിനുട്ടുകൾ കഴിഞ്ഞപ്പോൾ ഒരു അത്ഭുതം നടക്കുമെന്നും ലിവർപൂളിന്റെ സെമിലേക്കുള്ള വഴി എളുപ്പമാകില്ല എന്നുമാണ് കരുതിയത്. മൂന്നു ഗോളിന്റെ ആദ്യ പാദ ലീഡുമായി സിറ്റിയുടെ ഗ്രൗണ്ടിൽ ഇറങ്ങിയ ലിവർപൂളിനെതിരെ മൂന്നാം മിനുട്ടിൽ തന്നെ ആദ്യ ഗോൾ കണ്ടെത്താൻ സിറ്റിക്കായിരുന്നു. ജീസൂസായിരുന്നു സിറ്റിയുടെ പ്രതീക്ഷ ഉയർത്തിയ ആ ഗോൾ നേടിയത്. പക്ഷെ പിന്നീട് 90മിനുട്ട് വരെ കളിച്ചിട്ടും സിറ്റി നിരയ്ക്ക് ഗോൾവല ചലിപ്പിക്കാനായില്ല. ലിവർപൂൾ രണ്ട് തവണ വലകുലുക്കുകയും ചെയ്തു.

മത്സരം 2-1 എന്ന സമനിലയിൽ അവസാനിച്ചപ്പോൾ 4
5-1ന്റെ അഗ്രിഗേറ്റിലാണ് ലിവർപൂൾ സെമിയിലേക്ക് കടന്നത്. സിറ്റിയുടെ തുടർച്ചയായ മൂന്നാം പരാജയവും രണ്ടാം ഹോം പരാജയവുമാണിത്. രണ്ടാം പകുതിയിൽ 56ആം മിനുട്ടിൽ സാലയാണ് ലിവർപൂളിന്റെ സമനില ഗോൾ നേടിയത്. മാനെ നടത്തിയ റൺ തടയാൻ എഡേഴ്സണാകാതിരുന്നപ്പോൾ പന്ത് ലഭിച്ച സാല മികച്ച ഫിനിഷിലൂടെ ലിവർപൂളിനെ ഒപ്പം എത്തിക്കുകയായിരുന്നു. സാലയുടെ സീസണിലെ 39ആം ഗോളായിരുന്നു ഇത്.

സമനില ഗോൾ വീണതോടെ സിറ്റിയുടെ പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു. പിന്നീട് ഫെർമീനോയിലൂടെ 77ആം മിനുട്ടിൽ ലിവർപൂൾ വിജയ ഗോളും നേടി. അഞ്ചു തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ചരിത്രമുള്ള ലിവർപൂൾ ആറാം കിരീടത്തിലേക്കാണ് അടുക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial