
പെപ്പിന്റെ ടീമിന്റെ മനക്കരുത്ത് എത്രയുണ്ടെന്ന് ഇന്നറിയാം. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തിൽ ലിവർപൂളിനെ നേരിടുമ്പോൾ നീല കുപ്പായകാർക്ക് വേണ്ടത് കേവലം ഒരു ജയമല്ല. ആദ്യ പാദത്തിൽ എതിരില്ലാത്ത 3 ഗോളിന് തകർന്ന പെപ്പിനും സംഘത്തിനും സ്വന്തം മൈതാനത്ത് മൂന്ന് ഗോളിന്റെ കടം വീട്ടണം, കൂടാതെ ലിവർപൂൾ ആക്രമണ നിരയെ നിർണായകമായ എവേ ഗോൾ നേടാതെ തടുക്കുകയും വേണം.
തുടർച്ചയായ 2 തോൽവികൾക്ക് ശേഷമാണ് സിറ്റി ഇന്ന് സ്വന്തം മൈതാനത്ത് ഇറങ്ങുന്നത്. മാഞ്ചസ്റ്റർ ഡർബിയിൽ തോറ്റ ടീമിന്റെ ആത്മ വിശ്വാസം വീണ്ടെടുക്കുക എന്നത് ഗാർഡിയോളക്ക് വെല്ലുവിയാവും. എങ്കിലും സീസൺ മുഴുവൻ തന്നെ തുണച്ച ആക്രമണ നിരയിൽ തന്നെയാവും പെപ്പിന്റെ പ്രതീക്ഷ. മേഴ്സി സൈഡ് ഡർബിയിൽ സമനയിൽ പിരിഞ്ഞെങ്കിലും ശക്തമായ ടീമുമായി നിന്നിറങ്ങി സെമി ഫൈനൽ ഉറപ്പിക്കാനാവും ക്ളോപ്പിന്റെ ശ്രമം. പ്രതിരോധ നിരയുടെ കരുത്തും ലിവർപൂളിന് തുണയാകും.
സിറ്റി നിരയിൽ സെർജിയോ അഗ്യൂറോ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയേക്കും. കഴിഞ്ഞ 2 മത്സരങ്ങളിലും നിറം മങ്ങിയ ജിസൂസ് ഇത്തവണ ബെഞ്ചിൽ ഇരുന്നേക്കും. ലിവർപൂളിന് എതിരായി അഗ്യൂറോയുടെ മികച്ച റെക്കോർഡുംഅർജന്റീനൻ താരത്തിന് തുണയാകും. പ്രതിരോധത്തിൽ ഇത്തവണയും കമ്പനിയും ഒറ്റമെന്റിയും തുടർന്നേക്കും. ലപോർട്ടിന് പകരം ഡാനിലോയോ ഡെൽഫോ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിച്ചേക്കും.
ലിവർപൂൾ ടീമിലേക്ക് സലാഹ് മടങ്ങി എത്തും. മാനേയും ഫിർമിനോയും തന്നെയാവും ഈജിപ്ഷ്യൻ താരത്തിന് കൂട്ടാവുക. ഡർബിയിൽ കളിക്കാതിരുന്ന ആൻഡി രോബെർട്ട്സണും ടീമിൽ തിരിച്ചെത്തും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial