അറിയാതെ ലെവൻഡോസ്കിക്ക് പാസ് ചെയ്ത് പോകരുതേ മുള്ളർ, മാനെയുടെ ഉപദേശം

ഇന്ന് ചാമ്പ്യൻസ് ലീഗിൽ യൂറോപ്പ് കാത്തിരിക്കുന്ന മത്സരമാണ്. ബയേൺ മ്യൂണിച്ചും ബാഴ്സലോണയും നേർക്കുനേർ വരുന്നത് മത്സരം. ഇന്ന് മ്യൂണിച്ചിൽ നടക്കുന്ന മത്സരത്തിൽ പ്രധാന ചർച്ചാ വിഷയം ലെവൻഡോസ്കിയുടെ ബയേണിലേക്കുള്ള മടങ്ങി ബോക്കാണ്. അവസാന വർഷങ്ങളൊൽ ബയേൺ ജേഴ്സിയിൽ ഗോളുകൾ അടിച്ചു കൂട്ടിയ ലെവൻഡോസ്കി ഇപ്പോൾ ബാഴ്സലോണ ജേഴ്സിയിൽ ആണ് മ്യൂണിച്ചിലേക്ക് മടങ്ങി എത്തുന്നത്‌.

ലെവൻഡോസ്കി

ലെവൻഡോസ്കി മടങ്ങി വരുന്നുണ്ടെങ്കിലും ബയേണിന്റെ ശ്രദ്ധ ലെവൻഡോസ്കിയിൽ ഒതുങ്ങരുത് എന്ന് മുള്ളർ മത്സരത്തിന് മുന്നോടിയായി പറഞ്ഞു. അവസാന കുറേ ദിവസമായി തന്നെ സാഡിയോ മാനെ തന്നെ തമാശയയൈ ഉപദേശിക്കുന്നുണ്ട്‌. താൻ അറിയാതെ ലെവൻഡോസ്കിക്ക് പന്ത് പാസ് ചെയ്തു പോകരുത് എന്ന്. മുള്ളർ മാധ്യമങ്ങളോട് പറഞ്ഞു.

അവസാന കുറേ വർഷങ്ങളായി ലെവൻഡോസ്കിക്ക് ഗോൾ ഒരുക്കി കൊടുക്കുന്നതിൽ പ്രധാനി ആയിരുന്നു മുള്ളർ‌. ഇന്ന് രാത്രി 12.30നാണ് ബയേണും ബാഴ്സലോണയും തമ്മിലുള്ള മത്സരം നടക്കുന്നത്.