Site icon Fanport

റഷ്യയിൽ ലെവർകൂസന് വിജയം

ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടന്ന നിർണായ മത്സരത്തിൽ ബയൽ ലെവർകൂസന് വിജയം. റഷ്യയിൽ വെച്ച് നടന്ന മത്സരത്തിൽ ലൊകമൊടിവ് മോസ്കോയെ ആണ് ലെവർകൂസൻ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സന്ദർശകരുടെ വിജയം. പതിവ് പോലെ സെൽഫ് ഗോളാണ് ഇന്നും ലെവർകൂസന്റെ രക്ഷയ്ക്ക് എത്തിയത്.

പതിനൊന്നാം മിനുട്ടിൽ തന്നെ ഒരു സെൽഫ് ഗോളിൽ നിന്നായിരുന്നു ലെവർകൂസൻ ലീഡ് എടുത്തത്. രണ്ടാം പകുതിയിൽ ബെൻഡറിലൂടെ ജർമ്മൻ ടീം രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു. ലെവർകൂസന്റെ രണ്ടാം വിജയം മാത്രമാണിത്. എങ്കിലും ഈ വിജയം ലെവർകൂസന്റെ നോക്കൗട്ട് പ്രതീക്ഷകൾ കാത്തു.

Exit mobile version