തിരിച്ചടിച്ച് ഒരു ലെപ്സിഗ് വിജയം

- Advertisement -

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ജെർമൻ ക്ലബായ ലെപ്സിഗിന് വിജയം. ഇന്ന് റഷ്യൻ ക്ലബായ സെനിറ്റിനെ നേരിട്ട ലെപ്സിഗ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം രണ്ടാം പകുതിയിൽ തിരിച്ചടിച്ചു കൊണ്ടായിരുന്നു ലെപ്സിഗ് വിജയം. 25ആം മിനുട്ടിൽ ഒരു ലോംഗ് റേഞ്ചറിലൂടെ റാകിറ്റ്സ്കി ആണ് സെനിറ്റിനെ മുന്നിൽ എത്തിച്ചത്.

എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കളിയിലേക്ക് തിരികെ വരാൻ ലെപ്സിഗിനായി. 49ആം മിനുട്ടിൽ ലൈമറിന്റെ വകയായിരുന്നു ആദ്യ ഗോൾ എത്തിയത്. പിന്നാലെ 59ആം മിനുട്ടിൽ സബിറ്റ്സറിലൂടെ രണ്ടാം ഗോളും നേടി ലെപ്സിഗ് ലീഡ് എടുത്തു. ആ ലീഡ് അവസാനം വരെ നിലനിർത്താനും ലെപ്സിഗിനായി. മൂന്ന് മത്സരങ്ങളിൽ ആറു പോയന്റുമായി ഇതോടെ ലെപ്സിഗ് ഗ്രൂപ്പിൽ ഒന്നാമത് എത്തി.

Advertisement