ഡോർട്ട്മുണ്ട് ആരാധകർക്ക് മുന്നിൽ കളിക്കാനുള്ളാഗ്രഹം തുറന്ന് പറഞ്ഞ് ലയണൽ മെസ്സി

ബൊറുസിയ ഡോർട്ട്മുണ്ട് ആരാധകർക്ക് മുന്നിൽ കളിക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് ബാഴ്സയുടെ സൂപ്പർ താരം ലയണൽ മെസ്സി. സിഗ്നൽ ഇടൂന പാർക്കിൽ വെച്ചാണ് ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് എഫിലെ മാച്ചിൽ ബാഴ്സലോണ ബൊറുസിയ ഡോർട്ട്മുണ്ടിനോട് ഏറ്റുമുട്ടുന്നത്. ഡോർട്ട്മുണ്ട് ആരാധകരെ കുറിച്ച് കേട്ടിട്ടുണ്ട് ടെലിവിഷനിലൂടെ ഡോർട്ട്മുണ്ടിന്റെ ഹോം മാച്ചുകൾ കണ്ടീട്ടുണ്ട്.

ജർമ്മനിയിലെ ഏറ്റവും പാഷനേറ്റായ ആരാധകർക്ക് മുന്നിൽ വെച്ച് കളിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും ലയണൽ മെസ്സി കൂട്ടിച്ചേർത്തു. യൂറോപ്പിലെ വാശിയേറിയ പോരാട്ടങ്ങളിൽ ഒന്നാവും ഡോർട്ട്മുണ്ട് – ബാഴ്സ പോരാട്ടം. പരിക്കേറ്റ ലയണൽ മെസ്സി വീണ്ടും കളിക്കളത്തിലെത്തുന്നതാവും ബാഴ്സയുടെ ആരാധകർ കാത്തിരിക്കുന്നത്. മെസ്സിക്ക് പുറമേ സുവാരസിനും ബാഴ്സ നിരയിൽ നിന്നും പരിക്കേറ്റിരുന്നു. എന്നാൽ വലൻസിയക്കെതിരായ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി ഇരട്ട ഗോളുകൾ സുവാരസടിച്ചിരുന്നു.

Exit mobile version