Picsart 23 10 04 02 35 12 525

ചാമ്പ്യൻസ് ലീഗ്, ആഴ്സണലിന് ഫ്രാൻസിൽ പരാജയം

യുവേഫ ചാമ്പ്യൻസ് ലീഗിൽ ആഴ്സണലിന് പരാജയം. ഫ്രഞ്ച് ക്ലബായ ലെൻസിനെ നേരിട്ട ആഴ്സണൽ എവേ ഗ്രൗണ്ടിൽ പിറകോട്ട് പോവുകയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ഫ്രഞ്ച് ക്ലബിന്റെ വിജയം.

ഫ്രാൻസിൽ ആഴ്സണലിന് മികച്ച തുടക്കമായിരുന്നു. അവർ 14ആം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. സാകയുടെ അസിസ്റ്റിൽ നിന്ന് ജീസുസ് ആണ് ആഴ്സണിലിന് ലീഡ് നൽകി. എന്നാൽ ഈ ലീഡ് അധിക നേരം നിന്നില്ല. 25ആം മിനുട്ടിൽ തൊമാസണിലൂടെ ലെൻസ് സമനില പിടിച്ചു.

രണ്ടാം പകുതിയിൽ ഹോം ടീം ലീഡ് എടുക്കുന്നതും കാണാൻ ആയി. 69ആം മിനുട്ടിൽ എലി വഹി ലെനസിനെ മുന്നിൽ എത്തിച്ചു. ഈ ഗോൾ ലെൻസിന് വിജയം നൽകി. ഈ ജയത്തോടെ 4 പോയിന്റുമായി ലെൻസ് ഗ്രൂപ്പിൽ ഒന്നാമത് എത്തി. 3 പോയിന്റുമായി ആഴ്സണൽ രണ്ടാമതും നിൽക്കുന്നു‌

Exit mobile version