Site icon Fanport

എമ്പപ്പെക്ക് പരിക്ക്, മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കളിക്കുന്ന കാര്യം സംശയത്തിൽ

പി.എസ്.ജി സൂപ്പർ താരം കിലിയൻ എമ്പപ്പെക്ക് പരിക്ക്. താരത്തിന്റെ വലത് കാലിനാണ് പരിക്കേറ്റത്. ഇതോടെ ലിഗ 1ൽ ഇന്ന് നടക്കുന്ന ലെൻസിനെതിരായ മത്സരത്തിൽ താരം കളിക്കില്ലെന്ന് പി.എസ്.ജി വ്യക്തമാക്കി. എന്നാൽ താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് പി.എസ്.ജി വ്യക്തമാക്കിയിട്ടില്ല. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ ആദ്യ മത്സരത്തിൽ എമ്പപ്പെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിനായിരുന്നില്ല.

ഇതോടെ ചൊവ്വാഴ്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടക്കുന്ന പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരത്തിൽ താരം കളിക്കുന്ന കാര്യം സംശയത്തിലായി. സ്വന്തം ഗ്രൗണ്ടിൽ നടന്ന ആദ്യ പാദത്തിൽ 2-1ന് തോറ്റ പി.എസ്.ജിക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാം പാദം വളരെ നിർണായകമാണ്. ആദ്യ പാദത്തിൽ ഒന്നാം പകുതിയിൽ 1-0 മുന്നിട്ട് നിന്നതിന് ശേഷമാണ് രണ്ടാം പകുതിയിൽ 2 ഗോൾ വഴങ്ങി പി.എസ്.ജി പരാജയപ്പെട്ടത്.

Exit mobile version