Picsart 23 02 20 16 01 10 850

ചൗമെനിയും ക്രൂസും ആൻഫീൽഡിലേക്ക് റയലിനൊപ്പം ഇല്ല

റയൽ മാഡ്രിഡിന് കനത്ത തിരിച്ചടി. ലിവർപൂളിനെതിരായ അവരുടെ ചാമ്പ്യൻസ് ലീഗ് മത്സരം മിഡ്ഫീൽഡർമാരായ ഔറേലിയൻ ചൗമേനിക്കും ടോണി ക്രൂസിനും നഷ്ടമാകും. പ്രീ-ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദം ആൻഫീൽഡിൽ നാളെ നടക്കാൻ ഇരിക്കുകയാണ്‌. 2022 UCL ഫൈനലിന് ശേഷം രണ്ട് ടീമുകളും ആദ്യമായി ഏറ്റുമുട്ടുകയാണ്. അന്ന് ഫൈനലിൽ റയൽ മാഡ്രിഡ് വിജയിച്ച് ട്രോഫി ഉയർത്തിയിരുന്നു.

റയൽ മാഡ്രിഡ് ഇന്ന് മത്സരത്തിനായുള്ള ടീമിനെ ഇന്ന പ്രഖ്യാപിച്ചു, അവരുടെ സ്റ്റാർ സ്‌ട്രൈക്കറായ കരിം ബെൻസെമ ടീമിനൊപ്പം ഉണ്ട്. എന്നിരുന്നാലും, ചൗമേനിയുടെയും ക്രൂസിന്റെയും അഭാവം ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നതിൽ സംശയമില്ല. ഇവരുടെ അഭാവം നികത്താൻ വാൽവെർദെ, കാമവിംഗ, മോഡ്രിച് എന്നിവർക്ക്
കഴിയുമെന്ന് റയൽ മാഡ്രിഡ് പ്രതീക്ഷിക്കുന്നു. മറുവശത്ത്, ലിവർപൂൾ ഈ അവസരം മുതലെടുത്ത് പ്രീ-ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ മുൻതൂക്കം നേടാനുള്ള ശ്രമത്തിലാണ്.

Exit mobile version