Site icon Fanport

“ക്യാമ്പ്നൂ ഫുട്ബോളിന്റെ ദേവാലയം ഒന്നുമല്ല” എന്ന് ക്ലോപ്പ്, മറുപടിയുമായി ബാഴ്സ

ബാഴ്സലോണക്ക് എതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യ പാദത്തിന് ഇറങ്ങും മുമ്പ് ബാഴ്സലോണയെ തോൽപ്പിക്കാൻ ആകും എന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ക്ലോപ്പ്. ഇന്ന് ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ്നൂവിൽ വെച്ചാണ് ബാഴ്സലോണയെ ലിവർപൂൾ നേരിടുന്നത്. ബാഴ്സലോണയുടെ ഹോം റെക്കോർഡിനെ ഭയക്കുന്നില്ല എന്ന് ക്ലോപ്പ് പറഞ്ഞു. ക്യാമ്പ്നൂ ഒരു സാധാ സ്റ്റേഡിയം മാത്രമാണെന്നും ഫുട്ബോളിന്റെ ദേവലയം ഒന്നും എല്ല എന്ന് ക്ലോപ്പ് പറഞ്ഞു.

ബാഴ്സലോണയെ ഹോം ഗ്രൗണ്ടിൽ തോൽപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ക്ലോപ്പിന് മറുപടിയുമായി ബാഴ്സലോണ ക്ലബ് എത്തി. ബാഴ്സലോണ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ആണ് ക്ലോപ്പിന് മറുപടി നൽകിയത്. ക്യാമ്പ്നു തങ്ങളുടെ ദേവാലയമാണെന്നും തട്ടകമാണെന്നും ബാഴ്സലോണ പറഞ്ഞു. ഇവിടെ വന്ന് ആരും ജയിക്കില്ല എന്നും ക്ലബ് പറഞ്ഞു.

Exit mobile version