“അത്ലറ്റിക്കോ മാഡ്രിഡ് കളിച്ചത് നെഗറ്റീവ് ഫുട്ബോൾ, ആൻഫീൽഡിൽ മറുപടി തരും” – ക്ലോപ്പ്

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് കളിച്ച ഫുട്ബോളിനെ വിമർശിച്ച് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. ഇന്നലെ അവർ നലൽ ഫുട്ബോൾ കളിക്കാൻ അല്ല ഇറങ്ങിയത് എന്നും എങ്ങനെയെങ്കിലും വിജയിക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം എന്നും ക്ലോപ്പ് പറഞ്ഞു. ഇന്നലെ എതിരില്ലാത്ത ഒരു ഗോളിന് അത്ലറ്റിക്കോ മാഡ്രിഡ് തങ്ങളുടെ ഹോം ഗ്രൗണ്ടിൽ വെച്ച് വിജയിച്ചിരുന്നു.

എന്നാൽ അത്ലറ്റിക്കോ മാഡ്രിഡ് കളിച്ച ഫുട്ബോൾ മോശമായിരുന്നു എന്ന് ക്ലോപ്പ് പറഞ്ഞു. അവർ ആരെങ്കിലും അവരെ തൊടാൻ കാത്തിരിക്കുകയായിരുന്നു വീഴാൻ വേണ്ടി എന്ന് ക്ലോപ്പ് പറഞ്ഞി. അത്ലറ്റിക്കോ മാഡ്രിഡ് ആരാധകരെയും ക്ലോപ്പ് വിമർശിച്ചു. അവർ നല്ല ഫുട്ബോൾ കളി കാണാൻ അല്ല എത്തിയത് എന്നായിരുന്നു ക്ലോപ്പിന്റെ വാക്കുകൾ. ആൻഫീൽഡിൽ വെച്ച് അത്ലറ്റിക്കോ മാഡ്രിഡിനോട് കണക്ക് തീർക്കും എന്നും ക്ലോപ്പ് പറഞ്ഞു. ഇത് ഹാഫ് ടൈം മാത്രമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Exit mobile version