
ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്കെതിരെ ഇറങ്ങുന്നത് പകരം വീട്ടാനെന്നു ബയേൺ മ്യൂണിക്ക് വിങ്ങർ കിങ്സ്ലി കോമൻ. പിഎസ്ജിയെ തകർക്കുന്നതിനോടൊപ്പം യൂറോപ്പിലെ മറ്റു ടീമുകൾക്ക് ബയേണിന്റെ വിജയം ഒരു മുന്നറിയിപ്പാകുമെന്നു കൂടി ഫ്രഞ്ച് താരം കൂട്ടിച്ചെർത്തു.കിങ്സ്ലി കോമൻ പിഎസ്ജിയിലൂടെയാണ് തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീടാണ് സീരി എ ഭീമന്മാരായ യുവന്റസ് കോമനെ സ്വന്തമാക്കുന്നത്. ബയേണിലേക്ക് ലോണിൽ വന്ന താരത്തെ പിന്നീട് ബയേൺ സ്വന്തമാക്കുകയായിരുന്നു. പാരിസിൽ വെച്ച് നടന്ന മത്സരത്തിൽ ബയേണിനെ മൂന്നു ഗോളുകൾക്കാണ് പിഎസ്ജി പരാജയപ്പെടുത്തിയത്.
ചാമ്പ്യൻസ് ലീഗിലേറ്റ കനത്ത പരാജയത്തെ തുടർന്ന് അന്നത്തെ കോച്ച് കാർലോ ആൻസലോട്ടിയെ ബയേൺ പുറത്താക്കിയിരുന്നു. ആൻസലോട്ടിക്ക് ശേഷം സ്ഥാനമേറ്റെടുത്ത യപ്പ് ഹൈങ്കിസിന്റെ കീഴിൽ ബയേൺ മ്യൂണിക്ക് കുതിക്കുകയാണ്. പാരിസിലെ തോൽവിക്ക് ശേഷം ഗ്ലാഡിബാക്കിനെതിരായി ഒരൊറ്റ തോൽവി മാത്രമേ ബയേൺ വഴങ്ങിയിട്ടുള്ളു. പിഎസ്ജിയും ബയേൺ മ്യൂണിക്കും അവസാന പതിനാറിലേക്ക് ഇടം നേടിക്കഴിഞ്ഞു. പരാജയമറിയാതെ കുതിച്ചിരുന്ന പിഎസ്ജിയും ഫ്രഞ്ച് ലീഗായ ലീഗ് വണ്ണിൽ പരാജയം അറിഞ്ഞു കഴിഞ്ഞു. അലയൻസ് അറീനയിൽ രാത്രി 1.15 AM ആണ് ബയേൺ-പിഎസ്ജി മത്സരത്തിന്റെ കിക്കോഫ്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial