
കെവിൻ ഡി ബ്രുയിന്റെ 30 യാർഡ് അകലെ നിന്നുള്ള തകർപ്പൻ സ്ക്രീമറിന്റെ പിൻബലത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഇന്ന് ഷാക്തർ ഡൊണെസ്കിനെതിരെ സ്വന്തം നാട്ടിൽ ഇറങ്ങിയ സിറ്റി ആദ്യം ഒന്ന് വിയർത്തെങ്കിലും പതിയെ താളം കണ്ടെത്തി വിജയിക്കുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിലാണ് കെഡിബിയുടെ ബൂട്ടിൽ നിർണായക ഗോൾ പിറന്നത്. പെനാൾട്ടി ബോക്സിനു പുറത്തു വെച്ച് സിൽവ നൽകിയ പന്തു മുപ്പതു വാര അകലെ നിന്ന് ഡി ബ്രുയിൻ ഗോൾപോസ്റ്റിലേക്ക് തുളച്ചു കയറ്റുകയായിരുന്നു. ഡി ബ്രുയിന്റെ സീസണിലെ ആദ്യ ഗോളാണ് ഇത്.
കളിയുടെ അവസാന നിമിഷത്തിൽ ഗോൾ നേടികൊണ്ട് സ്റ്റേർലിംഗ് സിറ്റിയുടെ ജയമുറപ്പിച്ചു. 72ആം മിനുട്ടിൽ അഗ്വേറോ പെനാൾട്ടി നഷ്ടപ്പെടുത്തിയില്ലായിരുന്നു എങ്കിൽ വിജയത്തിന്റെ മാർജിൻ സിറ്റിക്ക് കൂട്ടാമായിരുന്നു.
ജയത്തോടെ സിറ്റി ഗ്രൂപ്പ് ആറു പോയന്റുമായി ഗ്രൂപ്പ് എഫിൽ ഒന്നാമത് തുടരുകയാണ്. നാപോളിയാണ് രണ്ടാമത്. നാപോളിയും സിറ്റിയും തമ്മിലാണ് ഗ്രൂപ്പിലെ അടുത്ത മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial