ഈ വർഷത്തെ ആറാം ഹാട്രിക്കുമായി കെയ്ൻ, ടോട്ടൻഹാം ഗംഭീരം!

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എച്ചിൽ നടന്ന പോരാട്ടത്തിൽ ടോട്ടൻഹാമിന് തകർപ്പൻ ജയം. APOELനെതിരെ എവേ മത്സരത്തിന് ഇറങ്ങിയ ടോട്ടൻഹാം ഹാരി കെയ്നിന്റെ ഹാട്രിക്ക് മികവിലാണ് ജയിച്ച് കയറിയത്. എതിരില്ലാത്ത മൂന്നു ഗോളിന് ആയിരുന്നു ജയം. ആദ്യ പകുതിയിൽ 39ആം മിനുട്ടിൽ ഗോൾ വേട്ട തുടങ്ങിയ ഹാരി കെയ്ൻ രണ്ടാം പകുതിയിൽ 62, 67 മിനുട്ടുകളിലെ സ്ട്രൈക്കിലൂടെ തന്റെ ഹാട്രിക്ക് തികയ്ക്കുക ആയിരുന്നു.

ഈ വർഷത്തെ കെയിനിന്റെ ആറാം ഹാട്രിക്കാണിത്. ഇന്നത്തെ ഹാട്രിക്കോടെ ചാമ്പ്യൻസ് ലീഗിൽ ഹാട്രിക്ക് നേടുന്നാ ഏഴാമത്തെ ഇംഗ്ലീഷ് താരമായി കെയ്ൻ. ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ നാലു മത്സരങ്ങളിൽ ഗോൾ കണ്ടെത്തുന്ന ഇംഗ്ലണ്ട് കളിക്കാരൻ എന്ന റെക്കോർഡിലും കെയ്ൻ എത്തി. അഞ്ചു കളികളിൽ തുടർച്ചയായി ഗോൾ കണ്ടെത്തിയ സ്റ്റീവൻ ജെറാഡിന്റെ റെക്കോർഡ് മാത്രമാണ് ഇനി കെയ്നിനു മുന്നിലുള്ളത്. ഓഗസ്റ്റിൽ ഗോൾ കണ്ടെത്താൻ വിഷമിച്ച കെയ്ൻ സെപ്റ്റംബറിൽ ഗോൾ ടാലി 11 ഗോളിൽ എത്തി.

ജയത്തോടെ ആറു പോയന്റായി സ്പർസിന്. ആറു പോയന്റും മികച്ച ഗോൾ ശരാശരിയും റയൽ മാഡ്രിഡിന് ഒപ്പം സ്പർസിനെ ഒന്നാമതാക്കി ഗ്രൂപ്പിൽ. അടുത്ത മാസം റയൽ മാഡ്രിഡിന് എതിരെയാണ് ടോട്ടൻഹാമിന്റെ അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറൊണാൾഡോയ്ക്ക് ഇരട്ടഗോൾ, ചാമ്പ്യന്മാർ ഉയർത്തെഴുന്നേറ്റു
Next articleകെ ഡി ബിയുടെ സ്ക്രീമറിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം