Site icon Fanport

കെയ്ൻ തിരിച്ചടിച്ചു, നോക്കൗട്ട് പ്രതീക്ഷ ബാക്കിയാക്കി സ്പർസ്

ഹാരി കെയ്നിന്റെ ഇരട്ട ഗോളുകൾ ഇന്ന് ടോട്ടൻഹാമിന് ജയം മാത്രമല്ല നൽകിയത്. ഒപ്പം നോക്കൗട്ടിലേക്ക് കടക്കാനാകുമെന്ന പ്രതീക്ഷ കൂടിയാണ്. ഇന്ന് പി എസ് വി ഐന്തോവനെ നേരിട്ട ടോട്ടൻഹാം ഒരു ഗോളിന് പിറകിൽ നിന്ന ശേഷം 2-1ന് വിജയിക്കുകയായിരുന്നു. ടോട്ടൻഹാമിന്റെ ഗ്രൂപ്പിലെ ആദ്യ വിജയം കൂടിയാണിത്.

കളി തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ ക്യാപ്റ്റൻ ഡിയോങിലൂടെ പി എസ് വി മുന്നിൽ എത്തിയിരുന്നു. ഹോളണ്ടിൽ വെച്ച് ഏറ്റുമുട്ടിയപ്പോഴുൻ ഡി യോങ് സ്പർസിന്റെ വല കുലുക്കിയിരുന്നു. ആ ഗോളിന് ഒരു മറുപടി ഗോൾ പിറന്നത് രണ്ടാം പകുതിയിൽ ആയിരുന്നു. 78ആം മിനുട്ടിൽ ഒരു ഹാരി കെയ്ൻ ഫിനിഷ് സമനിലയും, 89ആം മിനുട്ടിൽ ആ ബൂട്ടുകൾ സ്പർസിന് വിജയവും നൽകി.

സ്പർസിന് നാലു മത്സരങ്ങളിൽ നിന്ന് നാലു പോയന്റ് മാത്രമാണ് ഉള്ളത്. 10 പോയന്റുള്ള ബാഴ്സലോണയും 7 പോയന്റുള്ള ഇന്റർ മിലാനുമാണ് മുന്നിൽ ഉള്ളത്.

Exit mobile version