Site icon Fanport

” ചാമ്പ്യൻസ് ലീഗ് യുവന്റസ് നേടും “

ചാമ്പ്യൻസ് ലീഗ് യുവന്റസ് നേടുമെന്ന് യങ് ബോയിസിന്റെ സൂപ്പർ സ്‌ട്രൈക്കർ ഗില്ലിയാമോ ഹോരാവോ. ഈ സീസണിൽ യുവന്റസിനെ എവേയിൽ പരാജയപ്പെടുത്തിയ ഏക ടീം യങ് ബോയ്സ് മാത്രമാണ്. ഇരട്ട ഗോളുകളാണ് മാക്സിമില്യന് അല്ലെഗ്രിയുടെ യുവന്റസിനെതിരെ ഫ്രഞ്ച് താരമായ ഗില്ലിയാമോ ഹോരാവോ നേടിയത്.

യൂറോപ്പിലെ ഏറ്റവും ശക്തമായ ടീം യുവന്റസാണെന്നു പറഞ്ഞ ഹോരാവോ തന്റെ പഴയ ടീമായ പിഎസ്ജി ഫൈനലിൽ യുവന്റസിനെ നേരിടേണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞു. യുവന്റസിന്റെ ഒരു വീക്ക്നെസ്സ് പോലും നമുക്ക് കണ്ടു പിടിക്കുവാനാകില്ല അത്രക്ക് ശക്തമായ ടീമാണ് യുവന്റസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്റ്റിയാനോ റൊണാൾഡോ കൂടിച്ചേരുമ്പോൾ യുവന്റസ് അപരാജിതരാണെന്നും ഹോരാവോ കൂട്ടിച്ചെർത്തു.

Exit mobile version