അനായാസം യുവന്റസ്, അലെഗ്രിയുടെ ടീമിന് സീസണിലെ ആദ്യ വിജയം

20210915 015434

സീരി എയിലെ മൂന്ന് മത്സരങ്ങളിലും വിജയിക്കാൻ ആവാതിരുന്ന യുവന്റസ് അവരുടെ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. ഇന്ന് ചാമ്പ്യൻസ് ലീഗ് ഗ്രൂപൊ ഘട്ടത്തിലെ ആദ്യ മത്സരത്തിൽ സ്വീഡിഷ് ക്ലബായ മാൽമോയെ ആണ് യുവന്റസ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു അലെഗ്രിയുടെ ടീമിന്റെ വിജയം. 23ആം മിനുട്ടിൽ ഡിഫൻഡർ അലെക്സ് സാൻഡ്രോ ആണ് യുവന്റസിന് ലീഡ് നൽകിയത്. ബെന്റകുറിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ.

ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ രണ്ടു ഗോളുകൾ കൂടെ യുവന്റസ് നേടി. ആദ്യം ഒരു പെനാൾട്ടിയിൽ നിന്ന് ഡിബാലയുടെ വക് ആയിരുന്നു ഗോൾ. പിന്നാലെ ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ മൊറാട്ടയും യുവന്റസിനായി ഗോൾ നേടി. യുവന്റസിനായി ഇന്ന് ലൊകടെല്ലി മധ്യനിരയിൽ മികച്ച പ്രകടനം നടത്തി. രണ്ടാം പകുതിയിൽ കൂടുതൽ ഗോൾ നേടാനുള്ള അവസരം ഉണ്ടായിരുന്നു എങ്കിലും അവർ അവസരങ്ങൾ മുതലെടുത്തില്ല.

Previous articleഎട്ട് ഇല്ലെങ്കിലും ദയനീയം തന്നെ ബാഴ്സലോണ!! ബയേണു മുന്നിൽ വീണ്ടും വലിയ പരാജയം
Next articleവീണ്ടും ലുകാകു, ചാമ്പ്യൻസ് ലീഗിൽ ചെൽസി ജയിച്ച് തുടങ്ങി