
ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ തങ്ങളുടെ ആദ്യ ജയം കണ്ടെത്തി യുവന്റസ്. ഒളിമ്പിയാകോസിനെ ആണ് ഇന്ന് യുവന്റസ് പരാജയപ്പെടുത്തിയത്. സൂപ്പർ സബായി എത്തിയ ഹിഗ്വൈന്റെ പ്രകടനമാണ് യുവന്റസിന് ജയം സമ്മാനിച്ചത്. രണ്ടാം പകുതിയിൽ സബായി എത്തിയ ഹിഗ്വൈൻ പത്തു മിനുട്ടിനകം ഒരു ഗോൾ നേടുകയും രണ്ടാം ഗോളിന്റെ ഒരുക്കത്തിൽ നിർണായക പങ്കു വഹിക്കുകയും ചെയ്തു.
മാൻഡ്സുകിചാണ് യുവന്റസിന്റെ രണ്ടാം ഗോൾ സ്കോർ ചെയ്തത്. 21 ഷോട്ടുകളാണ് ഇന്ന് യുവന്റസ് ഒളിമ്പിയാകോസ് ഗോൾ മുഖത്തേക്ക് തൊടുത്തത്. ഒളിമ്പിയാകോസ് ഗോൾകീപ്പർ പ്രോട്ടോയുടെ പ്രകടനമാണ് യുവന്റസിനെ വലിയ വിജയത്തിൽ നിന്ന് തടുത്തത്.
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ യുവന്റസ് ബാഴ്സലോണയോട് വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial