ഓണ് ഗോൾ, പിന്നെ തിരിച്ചു വരവ്, യുവന്റസിന് വിജയം

- Advertisement -

ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിന് തകർപ്പൻ വിജയം. പോർച്ചുഗീസ് ക്ളബ് സ്പോർട്ടിങ് ലിസ്ബണെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുവന്റസ് തകർത്തത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് യുവന്റസ് മത്സരം വിജയിച്ചു കയറിയത്.

യുവന്റസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 12 ആം മിനിറ്റിൽ തന്നെ സന്ദർശകർ ലീഡ് എടുത്തു, യുവൻറസിന്റെ ഡിഫൻഡർ സാൻഡ്രോ നേടിയ ഓണ് ഗോളിലാണ് സ്പോർട്ടിങ് ക്ലബ്ബ് ലീഡ് എടുത്തത്. തുടർന്ന് ഗോൾ തിരിച്ചടിക്കാൻ ആക്രമിച്ചു കളിച്ച യുവന്റസ് 29ആം മിനിറ്റിൽ ഒന്നാന്തരം ഒരു ഫ്രീകിക്കിലൂടെ യാനിക്കിലൂടെ സമനില ഗോൾ നേടി. ആദ്യ പകുതിയിൽ 1-1 എന്നായിരുന്നു ഗോൾ നില.

രണ്ടാം പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതുന്ന കാഴ്ചയാണ് കണ്ടത് എങ്കിലും ഗോൾ അകന്നു നിൽക്കുകയായിരുന്നു. മത്സരം സമനിലയിൽ അവസാനിക്കും എന്നു തോന്നിയിടത്താണ് മൻഡ്സൂകിച് 84ആം മിനിറ്റിൽ യുവന്റസിന്റെ വിജയ ഗോൾ നേടിയത്.

വിജയത്തോടെ യുവന്റസ് ആറു പോയിന്റുമായി ടേബിളിൽ രണ്ടാമതെത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement