ഡോർട്ട്മുണ്ടും വീണു, യൂറോപ്പിൽ അപരാജിതരായി യുവന്റസ് മാത്രം

- Advertisement -

യൂറോപ്പിലെ അപരാജിതരുടെ പട്ടികയിൽ ഇനി ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് മാത്രം. ബുണ്ടസ് ലീഗയിലെ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ കുതിപ്പിന് ഇന്ന് അത്ലറ്റിക്കോ മാഡ്രിഡ് കടിഞ്ഞാണിട്ടിരുന്നു. പതിനഞ്ചു മത്സരങ്ങളിൽ അപരാജിതരായിട്ടായിരുന്നു ഡോർട്ട്മുണ്ടിന്റെ കുതിപ്പ്.

വാൻഡ മെട്രോ പോളിറ്റനോ സ്റ്റേഡിയത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അത്ലറ്റിക്കോ മാഡ്രിഡ് ഡോർട്മുണ്ടിനെ തോൽപ്പിച്ചത്. ആദ്യ പകുതിയിൽ സോളും രണ്ടാം പകുതിയിൽ ഗ്രീസ്മെനുമാണ് അത്ലറ്റിക്കോക്കായി ഇന്ന് ഗോൾ നേടിയത്. സിഗ്നൽ ഇടൂന പാർക്കിൽ വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് സിമിയോണിയുടെ ഡോർട്ട്മുണ്ട് പരാജയമേറ്റു വാങ്ങിയത്.

ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് പരാജയമറിഞ്ഞിട്ടില്ല. സീരി എ യിൽ ജെനോവയോടേറ്റ സമനില മാത്രമാണ് ഏക തിരിച്ചടി അവർക്ക് നേരിട്ടത്. ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് എച്ചിൽ യുവന്റസിനോട് വലൻസിയയും യങ് ബോയ്സും മാഞ്ചസ്റ്റർ യുണൈറ്റഡും അടിയറവ് പറഞ്ഞിരുന്നു. ഓൾഡ് ട്രാഫോഡിൽ അർജന്റീനിയൻ താരം പൗലോ ഡിബാലയുടെ ഏക ഗോളിനാണ് മൗയും യുണൈറ്റഡും അടിയറവ് പറഞ്ഞത്. ഓൾഡ് ലേഡിയെ ടൂറിനിൽ പിടിച്ചു കെട്ടാൻ യുണൈറ്റഡിനാകുമോയെന്നാണ് ഫുട്ബോൾ ലോകം ഉറ്റു നോക്കുന്നത്.

Advertisement