Img 20220915 023230

യുവന്റസ് ഇരുട്ടിൽ തന്നെ, ബെൻഫികയോടും പരാജയപ്പെട്ടു

യുവന്റസിന്റെ ഈ സീസണിലെ ദയനീയ പ്രകടനങ്ങൾ തുടരുകയാണ്. ഇന്ന് ചാമ്പ്യൻസ് ലീഗിൽ സ്വന്തം ഹോം ഗ്രൗണ്ടിൽ അവർ പോർച്ചുഗീസ് ക്ലബായ ബെൻഫികയോട് പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബെൻഫിക വിജയിച്ചത്. വിജയമില്ലാത്ത യുവന്റസിന്റെ തുടർച്ചയായ നാലാം മത്സരമാണിത്. അവസാന ഏഴു മത്സരങ്ങളിൽ ആകെ ഒരു മത്സരമാണ് യുവന്റസ് വിജയിച്ചത്.

ഇന്ന് തുടക്കത്തിൽ ലീഡ് എടുത്തത് യുവന്റസ് ആയിരുന്നു. നാലാം മിനുട്ടിൽ മിലികിന്റെ ഹെഡർ ആണ് യുവന്റസിന് ലീഡ് നൽകിയത്. എന്നാൽ ഇവിടെ നിന്ന് അവർ പിറകോട്ട് പോവുകയാണ് ഉണ്ടായത്. മത്സരത്തിന്റെ 43ആം മിനുട്ടിൽ ഒരു പെനാൾട്ടി യുവന്റസ് വഴങ്ങി. ഇത് ജാവോ മരിയ ബെൻഫികയ്ക്ക് വേണ്ടി ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-1.

രണ്ടാം പകുതിയിൽ ബെൻഫിക ലീഡും എടുത്തു‌‌. നെരസ് ആയിരുന്നു ആ ഗോൾ നേടിയത്. ഒരു റീബൗണ്ടിൽ നിന്നായിരുന്നു നെരസിന്റെ ഗോൾ. സ്കോർ 2-1. ഈ ഗോൾ ജയവും ഉറപ്പിച്ചു. ഗ്രൂപ്പ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബെൻഫികയ്ക്ക് 6 പോയിന്റ് ഉണ്ട്. യുവന്റസിന് പൂജ്യം പോയിന്റ് ആണുള്ളത്.

Exit mobile version