ടോട്ടൻഹാമിനെ വെംബ്ലിയിൽ വീഴ്ത്തി യുവന്റസ് ക്വാർട്ടറിൽ

- Advertisement -

ടോട്ടൻഹാം ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിന്റെ പടിവാതിലിൽ നിന്ന് കലമുടച്ച് പുറത്തേക്ക്. 64മിനുട്ട് വരെ‌ യുവന്റസിനെതിരെ മുന്നിട്ട് നിന്ന ശേഷമാണ് സ്വന്തം തട്ടകത്തിൽ യൂറോപ്യൻ സ്വപ്നങ്ങൾ ടോട്ടൻഹാം നശിപ്പിച്ചു കളഞ്ഞത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് 2-1ന് ജയിച്ച ഇറ്റാലിയൻ ചാമ്പ്യൻസ് 4-3 എന്ന അഗ്രിഗേറ്റ് സ്കോറിൽ ക്വാർട്ടറിലേക്ക് കടന്നു.

തുടക്കം മുതൽ കളിയിൽ ആധിപത്യം കാണിച്ച ടോട്ടൻഹാം 39ആം മിനുട്ടിൽ സോണിലൂടെ ലീഡെടുത്തപ്പോൾ ഒരു യുവന്റസ് തിരിച്ചുവരവൊന്നും ആരും പ്രതീക്ഷിച്ചതല്ല. അതിന് മാത്രം യുവന്റസ് മികച്ചു നിന്നതായും ആദ്യ പകുതിയിൽ തോന്നിയില്ല. എന്നാൽ 3 മിനുട്ട് കൊണ്ട് കളി ആകെ മാറിമറയുകയായിരുന്നു. 64ആം മിനുട്ടിൽ ഹിഗ്വയിനും 67ആം മിനുട്ടിൽ ഡിബാലയും മികച്ച ഫിനിഷിലൂടെ യുവന്റസിനെ ക്വർട്ടറിലേക്ക് നയിച്ചു.

യുവന്റസ് ചരിത്രത്തിൽ ആദ്യമായാണ് ലണ്ടണിൽ ഒരു മത്സരം ജയിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement