മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡിനെ പരിഹസിച്ച് മൗറീനോ

ഇന്നലെ യുവന്റസിനോടെ പരാജയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ മാഞ്ചസ്റ്റർ ബോർഡിനെതിരെ ഒളിയമ്പ് എറിഞ്ഞാണ് മത്സര ശേഷമുള്ള സംസാരം അവസാനിപ്പിച്ചത്. യുവന്റസ് ക്ലബിനെ പുകഴ്ത്തി കൊണ്ടാണ് പറയാതെ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മൗറീനോ വിമർശിച്ചത്. യുവന്റസ് ക്ലബിന്റെ പ്രവർത്തനം ആ ക്ലബിന്റെ മേന്മ കാണിക്കുന്നതാണ് എന്നായിരുന്നു മൗറെനോ പറഞ്ഞത്.

യുവന്റസ് ഏഴു വർഷങ്ങളായി ഇറ്റലിയിലെ ചാമ്പ്യന്മാരാണ് എന്നിട്ടും അവരുടെ ദാഹം അടങ്ങുന്നില്ല. ഹിഗ്വയിനും ഡിബാലയും മാൻസുകിചും ഒക്കെ ടീമിൽ ഉണ്ടായിട്ടും അവർ റൊണാൾഡോയെ ടീമിലെത്തിക്കാൻ തയ്യാറായി. ലോകത്തെ ഏറ്റവും മികച്ച ക്ലബാകാനും മികച്ച ടീമായി നിലനിൽക്കാനുമുള്ള ആ ക്ലബിന്റെ കാഴ്ച്ചപ്പാടാണ് ഇതിൽ കാണുന്നത്. മൗറീനോ പറയുന്നു.

കെല്ലിനിയും ബാർസഗ്ലിയും റുഗിനിയും ഉണ്ടായിട്ടും ബൊണൂചിയെ വാങ്ങാൻ അവർക്ക് കഴിഞ്ഞു. അതാണ് മികച്ച ക്ലബിന്റെ ഗുണം എന്നും മൗറീനോ പറഞ്ഞു. സീസൺ തുടക്കത്തിൽ മൗറീനോ ആവശ്യപ്പെട്ട താരങ്ങളെ ഒന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡ് ടീമിൽ എത്തിച്ചിരുന്നില്ല. ഇത് ലക്ഷ്യ വെച്ചായിരുന്നു മൗറീനോയുടെ ഒരോ വാക്കുകളും.