യുവന്റസ് ആരാധകർക്ക് എതിരായ ആഹ്ലാദം എന്തിനാണെന്ന് വിശദീകരിച്ച് മൗറീനോ

ഇന്നലെ നടന്ന യുവന്റസ് മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സര ശേഷം മൗറീനോ നടത്തിയ ആഹ്ലാദ പ്രകടനം വിവാദമായിരുന്നു. ഈ ആഹ്ലാദ പ്രകടനം എന്തിനാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ വ്യക്തമാക്കി. തന്നെ 90 മിനുട്ട് നേരം യുവന്റസ് ആരാധകർ അസഭ്യം പറയുകയായിരുന്നു അതുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചത് എന്നുമാണ് മൗറീനീയുടെ വിശദീകരണം.

അവസാന അഞ്ചു മിനുട്ടിൽ നേടിയ രണ്ട് ഗോളുകളുടെ മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ 2-1ന് യുവന്റസിനെ തോൽപ്പിച്ചിരുന്നു. മത്സര ശേഷം ഗ്രൗണ്ടിൽ ഇറങ്ങിയ മൗറീനോ തന്റെ കാതിൽ കൈവെച്ച് വെച്ച് യുവന്റസ് ആരാധകരെ‌ പരിഹസിക്കുകയായിരുന്നു‌. തന്നെയും തന്റെ കുടുംബത്തെ തന്റെ ഇന്റർ മിലാൻ കുടുംബത്തെയും യുവന്റസ് അപമാനിച്ചു എന്നാണ് മൗറീനോ പറഞ്ഞത്.

മുമ്പ് ഇന്റർ മിലാൻ പരിശീലകനായിരുന്നപ്പോൾ ഉള്ള രോഷമാണ് യുവന്റസ് ആരാധകർക്ക് തന്നോടെന്നും. താൻ അതൊക്കെ മറന്നു എന്നും മൗറീനോ പറഞ്ഞു.

Loading...