ഇന്റർ മിലാന് ചാമ്പ്യൻസ് ലീഗിലെ ആദ്യ വിജയം

20211020 022012

ഈ സീസൺ യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ വിജയം അവസാനം ഇന്റർ മിലാൻ സ്വന്തമാക്കി. ഇന്ന് ഷെറിഫിനെ നേരിട്ട ഇന്റർ മിലാൻ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും നിരാശ മാത്രം സമ്പാദിച്ച ഇന്റർ മിലാൻ ഇന്ന് തുടക്കം മുതൽ നല്ല ഫുട്ബോൾ ആണ് കാഴ്ചവെച്ചത്. 34ആം മിനുട്ടിൽ വിദാലിന്റെ അസിസ്റ്റിൽ നിന്ന് ജെക്കോ ആണ് ഇന്ററിന് ലീഡ് നൽകിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തില്ലിലൂടെ ഒരു ഗോൾ മടക്കാൻ ഷെറിഫിനായി. എന്നാൽ ഈ സമനില ഗോളിൽ ഇന്റർ പതറിയില്ല. 58ആം മിനുട്ടിൽ അവർ വീണ്ടും ലീഡ് എടുത്തു. വിദാൽ ആയിരുന്നു ലീഡ് നൽകിയത്. പിന്നാലെ ഡിഫൻഡർ ഡി വ്രിജിൽ ഇന്ററിന്റെ മൂന്നാം ഗോളും നേടി. 3 മത്സരങ്ങളിൽ 4 പോയിന്റുമായി മൂന്നാമത് നിൽക്കുകയാണ്. ആറ് പോയിന്റുള്ള ഷെറിഫ് രണ്ടാമതും നിൽക്കുകയാണ്.

Previous articleഅയാക്സ് അതിഗംഭീരം!! ഡോർട്മുണ്ടിന്റെ വല നിറഞ്ഞു
Next articleഇരട്ടഗോളുകളും ആയി മെസ്സി! ലൈപ്സിഗിന് എതിരെ തിരിച്ചു വന്നു പി.എസ്.ജിക്ക് ജയം