പരിക്ക് വീണ്ടും വില്ലനായി,ഡിബാല ഇല്ലാതെ യുവന്റസ്

ഫുട്ബാൾ ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ചാമ്പ്യൻസ് ലീഗ് തിരിച്ചെത്തുന്നു. ചാമ്പ്യൻസ് ലീഗിലെ നോകൗട്ട് സ്റ്റേജിൽ ഇന്ന് കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ യുവന്റസ് ടോട്ടൻഹാം ഹോട്ട്സ്പർസിനോട് ഏറ്റുമുട്ടുന്നു. എന്നാൽ യുവന്റസിന്റെ അർജന്റീനിയൻ സൂപ്പർ താരം പൗളോ ഡിബാല ഇന്നിറങ്ങില്ല. ഹാംസ്ട്രിങ് ഇഞ്ചുറി കാരണം ആഴ്ചകളായി ഡിബാല വിശ്രമത്തിലായിരുന്നു.

തിങ്കളാഴ്ച ടീമിനോടൊപ്പം ഡിബാല പരിശീലനത്തിന് ഇറങ്ങിയപ്പോൾ ചാമ്പ്യൻസ് ലീഗിൽ ഇറങ്ങുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും മാസിമിലിയാനോ അല്ലെഗ്രി പ്രഖ്യാപിച്ച ടീമിൽ ഡിബാല ഇടം നേടിയില്ല. കാഗ്ലിയറിക്കെതിരെ ജനുവരി ആറിനാണ് ഡിബാല അവസാനമായി യുവന്റസിന് വേണ്ടി കളത്തിലിറങ്ങിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് അന്ന് യുവന്റസ് വിജയിച്ചത്. 2015 ൽ ആണ് പലെർമോയിൽ നിന്നും സീരി എയിലെ ജുവന്റസിലേക്ക് ഡിബാല ചുവട് മാറുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial