പരിക്ക് വില്ലനായി റയലിനെതിരെ ഹമ്മെൽസ് ഇറങ്ങില്ല

ആലിയൻസ് അറീനയിൽ ബുധനാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റയലിനെതിരെ ബയേൺ മ്യുണിക്ക് ഡിഫെൻഡർ മാറ്റ്സ് ഹമ്മെൽസ് ഇറങ്ങില്ല. 28 കാരനായ ബവേറിയന്മാരുടെ സെന്റർ ബാക്ക് ഞായറാഴ്ച നടന്ന പരിശീലനത്തിനിടയ്ക്ക് വലം കാലിൽ പറ്റിയ ലിഗ്മെന്റ് ഇഞ്ചുറി കാരണമാണ് മാറിനിൽക്കുന്നത്. ബയേൺ പരിശീലകൻ ആൻസലോട്ടിയെ പരിക്ക് വിഷമിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ബയേണിന്റെ ഗോൾകീപ്പർ മാനുവൽ നുയർ, തോമസ് മുള്ളർ എന്നിവർ പരിക്കിന്റെ പിടിയിൽ ആയിരുന്നു. എന്നാൽ മുള്ളർ റയലിനെതിരെ കളിക്കുമെന്ന കാര്യം ബവേറിയന്മാർ സ്ഥിതീകരിച്ചു. സൂപ്പർ താരം നുയർ മറ്റു ടീമംഗങ്ങളോടൊപ്പം പരിശീലനത്തിനിറങ്ങിയിട്ടില്ല. ഇപ്പോളും വ്യക്തിഗതമായ പരിശീലനം തുടരുകയാണ്.

ഡോർട്ട്മുണ്ടിനെതിരെയുള്ള മത്സരത്തിൽ ബെഞ്ചിലായിരുന്ന ഹമ്മെൽസിനു പകരം ജെറോം ബോടങ്ങിനെയും ജാവി മാർട്ടിനെസിനെയുമാണ്  അൻസലോട്ടി കളിപ്പിച്ചത്. ഇവരെ ആയിരിക്കും റയലിനെതിരെയുള്ള മത്സരത്തിൽ അൻസലോട്ടി ആശ്രയിക്കുക. റൊണാൾഡോയെ പിടിച്ചു കെട്ടുന്നതിൽ വിജയിച്ചിരുന്ന ഹമ്മെൽസിനു പകരം വെയ്ക്കാൻ ഇവർക്കാകുമോ എന്ന ചോദ്യമാണ് ആരാധകരെ വലയ്ക്കുന്നത്. അതെ സമയം പെപ്പെ ഇല്ലാതെയാകും റയൽ മാഡ്രിഡ് ഇറങ്ങുക. പോർച്ചുഗീസുകാരനായ ഡിഫെൻഡർക്ക്  അത്ലറ്റിക്കോ മാഡ്രിഡുമായുള്ള മത്സരത്തിൽ പരിക്കേറ്റിരുന്നു. മറ്റൊരു ഡിഫെൻഡർ ആയ റാഫേൽ വരനെയ്ക്കും ബയേനുമായുള്ള റയലിന്റെ മത്സരം നഷ്ടപ്പെടും.

Previous articleക്ലബ് ഫുട്ബോൾ ചാമ്പ്യന്മാരെ ഇന്നറിയാം, പുതിയ ഗോകുലമോ പഴയ എസ് ബി ടിയോ
Next articleഐപിഎല്‍ 2017ലെ നൂറാം സിക്സര്‍ പറത്തി മന്ദീപ് സിംഗ്