“ഹസാർഡ് ഇനി ഈ സീസണിൽ കളിക്കുമോ എന്ന് അറിയില്ല” – സിദാൻ

- Advertisement -

റയൽ മാഡ്രിഡ് താരമായ ഹസാഡ് ഇനി ഈ സീസണിൽ കളിക്കുമോ എന്ന് തനിക്ക് അറിയില്ല എന്ന് പരിശീലകൻ സിദാൻ. കഴിഞ്ഞ മത്സരത്തിനിടെ പറ്റിക്കേറ്റ ഹസാർഡ് നീണ്ട കാലം പുറത്തിരിക്കുമെന്ന് ക്ലബ് അറിയിച്ചിരുന്നു. എന്നാൽ അത് എത്ര കാലമാണെന്ന് ഡോക്ടർമാക്ക് മാത്രമെ പറയാൻ പറ്റൂ എന്ന് സിദാൻ പറഞ്ഞു. ഹസാർഡ് ഇനി ഈ സീസണിൽ കളിക്കുമോ എന്ന് തനിക്ക് അറിയില്ല. ഹസാർഡ് തിരിച്ചുവരും എന്നാണ് താൻ പ്രതീക്ഷിക്കുന്നത്. സിദാൻ പറഞ്ഞു

റയൽ മാഡ്രിഡിന്റെ കഴിഞ്ഞ സമ്മറിലെ ഏറ്റവും വലിയ സൈനിംഗ് ആയ ഹസാർഡിന് ഈ സീസണിൽ പരിക്ക് കാരണം സീസണിലെ ഭൂരിഭാഗവും നഷ്ടമായിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച മാത്രമായിരുന്നു ഹസാർഡ് പരിക്ക് മാറി തിരിച്ചെത്തിയത്. ഇന്നത്തെ ചാമ്പ്യൻസ് ലീഗ് മത്സരം വാരാന്ത്യത്തിൽ നടക്കുന്ന എൽ ക്ലാസികോ ഉൾപ്പെടെയുള്ള മത്സരങ്ങൾ ഒക്കെ ഹസാർഡിന് നഷ്ടമാകും എന്ന് നേരത്തെ തന്നെ ക്ലബ് അറിയിച്ചിരുന്നു.

Advertisement