Site icon Fanport

ചെൽസിക്ക് എതിരെ തോറ്റതിനു ശേഷമുള്ള പ്രതികരണത്തിന് മാപ്പു പറഞ്ഞ് ഹസാർഡ്

കഴിഞ്ഞ ദിവസം ചെൽസിയോട് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ പരാജയപ്പെട്ട ശേഷം ഹസാർഡ് ചിരിക്കുന്ന ചിത്രങ്ങളും വീഡിയോകളും വിവാദമയതോടെ താരം മാപ്പു പറഞ്ഞു രംഗത്ത് എത്തി. താൻ ആരാധകരുടെയും മാധ്യമങ്ങളുടെയും വാക്കുകൾ വായിച്ചു എന്നും. ആരാധകരെ വേദനിപ്പിക്കുക തന്റെ ഉദ്ദേശമല്ലായിരുന്നു എന്നും ഹസാർഡ് പറഞ്ഞു. ഹസാർഡ് തന്റെ മുൻ ടീമായ ചെൽസിയയിൽ തന്റെ ഒപ്പം മുമ്പ് കളിച്ചവരോട് ചിരിച്ച് സംസാരിക്കുന്നതായിരുന്നു വിവാദമായത്.

റയൽ മാഡ്രിഡിനായി കളിക്കുന്ന എന്നും തന്റെ സ്വപ്നമായിരുന്നു എന്നും. ഇവിടെ വിജയിക്കാൻ മാത്രമാണ് താൻ കളിക്കുന്നത് എന്നും ഹസാർഡ് പറഞ്ഞു. സീസൺ ഇനിയും കഴിഞ്ഞില്ല എന്നും ലീഗ് കിരീടത്തിനായി പോരാടും എന്നും അദ്ദേഹം പറഞ്ഞു. ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതോടെ റയലിന്റെ ഏക കിരീട പ്രതീക്ഷ ഇപ്പോൾ ലാലിഗയിൽ ആണ്‌

Exit mobile version