മടങ്ങിയെത്തി ഹാരി കെയ്‌ന്‍

- Advertisement -

ബുധനാഴ്‌ച നടക്കുന്ന റയല്‍ മാഡ്രിഡിനെതിരെയുള്ള ചാമ്പ്യന്‍സ്‌ ലീഗ്‌ മത്സരത്തില്‍ ഹാരി കെയ്‌ന്‍ കളിക്കുമെന്ന ടോട്ടന്‍ഹാം പരിശീലകന്‍ പോറ്റചീനോ അറിയിച്ചു. 12 മത്സരങ്ങളില്‍ നിന്ന്‌ 13 ഗോള്‍ നേടിയ ഹാരി കെയ്‌ന്‍ ഹാംസ്റ്റ്‌റിങ്‌ പരിക്കുകാരണം കഴിഞ്ഞ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനെതിരെയുളള മത്സരത്തില്‍ കളിച്ചിരുന്നില്ല. ആ മത്സരത്തില്‍ 1-0 ക്ക്‌ ടോട്ടന്‍ഹാം തോറ്റിരുന്നു. ഹാരി കെയ്‌ന്‍ കളിക്കാന്‍ സാധ്യതയുണ്ടെന്നും 100% ഉറപ്പ്‌ നല്‍ക്കുന്നില്ലെന്നും പോറ്റെചീനോ കൂട്ടിചേര്‍ത്തു.

അടുത്ത മത്സരത്തില്‍ റയലിനെ തോല്‍പ്പിക്കുകയാണെങ്കില്‍ ടോട്ടന്‍ഹാം നോക്കൗട്ട്‌ റൗഡില്‍ പ്രവേശിക്കും. ഗ്രൂപ്പ്‌ എച്ചില്‍ ഏഴ്‌ പോയന്റുമായി ടോട്ടന്‍ഹാമാണ്‌ ഒന്നാം സ്ഥാനത്ത്‌. രണ്ടാസ്ഥാനക്കാരായ റയല്‍ മാഡ്രിഡിനും ഏഴു പോയന്റുണ്ട്‌. മൂന്നും നാലും സ്ഥാനത്തുള്ള ബോറൂസിയ ഡോര്‍മുണ്ടും അപ്പോളോയും 6 പോയന്റിന്‌ പിന്നിലാണ്‌

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement