Site icon Fanport

ഹാളണ്ട് ചാമ്പ്യൻസ് ലീഗിലെ പ്ലെയർ ഓഫ് ദി വീക്ക്

പാരീസ് സെയിന്റ് ജർമ്മന് എതിരായ മിന്നും പ്രകടനത്തിലൂടെ ഡോർട്ട്മുണ്ട് താരം ഏർലിംഗ്‌ ഹാളണ്ട് ചാമ്പ്യൻസ് ലീഗിലെ പ്ലെയർ ഓഫ് ദി വീക് പുരസ്‌കാരം സ്വന്തമാക്കി. ലോഡി, ഹാറ്റ്ബോയർ, ലോറിസ് എന്നിവരെ മറികടന്നാണ് 19 വയസുകാരനായ താരം സ്വന്തമാക്കിയത്.

പി എസ് ജിക്ക് എതിരായ ഗോളുകളോടെ ഒരു സീസണിൽ 10 ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടുന്ന ആദ്യ കൗമാര താരം എന്ന റെക്കോർഡും നോർവീജിയൻ താരമായ ഹാളണ്ട് സ്വന്തമാക്കിയിരുന്നു. സാൾസ്ബെർഗിൽ നിന്ന് ജനുവരിയിലാണ് താരം ജർമ്മൻ ടീമിലേക്ക് എത്തിയത്. ഇരു ക്ലബ്ബ്ൾകുമായി ഈ സീസണിൽ 39 ഗോളുകളാണ് താരം അടിച്ചു കൂട്ടിയത്.

Exit mobile version