ഹലാന്റ് ഇൻ വണ്ടർ ലാന്റ്!! ചാമ്പ്യൻസ് ലീഗിൽ അത്ഭുതങ്ങൾ കാണിച്ച് 19കാരൻ

- Advertisement -

ഇന്ന് ചാമ്പ്യൻസ് ലീഗിൽ അധികമാരും ശ്രദ്ധ കൊടുക്കാതിരുന്ന മത്സരമായിരുന്നു സാൽസ്ബർഗും ജെങ്കും തമ്മിലുള്ള പോരാട്ടം. എന്നാൽ ഇന്നത്തെ ഏറ്റവും രസകരമായ മത്സരമായി അത് മാറി. ഓസ്ട്രിയയിൽ സാൽസ്ബർഗിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പിറന്നത് 8 ഗോളുകൾ. രണ്ടിനെതിരെ ആറു ഗോളുകളുടെ വിജയം സാൽസ്ബർഗിന്. താരമായത് ഒരു 19കാരനും.

എർലിങ് ഹലാന്റ് എന്ന നൊർവേ സ്ട്രൈക്കർ അവസാന കുറച്ചു കാലമായി ഫുട്ബോൾ ലോകത്ത ചലനം ഉണ്ടാക്കുന്നുണ്ട് എങ്കിലും ഇന്നായിരുന്നു യഥാർത്ഥ വരവ് അറിയിച്ചത്. ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ ആദ്യ പകുതിയിൽ തന്നെ ഹാട്രിക്ക്. വെയിൻ റൂണി തന്റെ അരങ്ങേറ്റത്തിൽ ഹാട്രിക്ക് നേടിയ ശേഷം ചാമ്പ്യൻസ് ലീഗിൽ ആദ്യമായി ഒരു ടീനേജ് താരം അരങ്ങേറ്റത്തിൽ ഹാട്രിക്ക് നേടുന്നു.

ഇന്ന് നിറഞ്ഞാടിയ ഹലാന്റ് ചെറിയ താരമല്ല. ഈ സീസണിൽ ഇതിനകം മൂന്നു ഹാട്രിക്കുകൾ ഹലാന്റ് നേടി കഴിഞ്ഞു. 9 മത്സരങ്ങളിൽ നിന്നായി 17 ഗോളുകളാണ് ഈ സീസണിൽ ഇതുവരെ താരം നേടിയത്. ഹലാന്റിനെ കൂടാതെ ഹാങ് ഹീ ചാൻ, ഉൽമെർ, സൊബോസ്ലായി എന്നിവരാണ് സാൽസ്ബർഗിന്റെ ഇന്നത്തെ മറ്റു സ്കോറേഴ്സ്.

Advertisement