Site icon Fanport

ചരിത്രം മാറ്റി എഴുതി ഹാളണ്ട്

ചാമ്പ്യൻസ് ലീഗിൽ ഏറ്റവും വേഗത്തിൽ 20 ഗോളുകൾ എന്ന നേട്ടത്തിൽ എത്താൻ ഹാളണ്ടിനായി. ഇന്ന് സെവിയ്യക്ക് എതിരായി ഇരട്ടക ഗോളുകൾ നേടാൻ ഹാളണ്ടിന് ആയി. ഇതോട്ർ ചാമ്പ്യൻസ് ലീഗിൽ 20 ഗോളുകളായി. ഏറ്റവും വേഗത്തിൽ ചാമ്പ്യൻസ് ലീഗിൽ 20 ഗോളുകൾ തികയ്ക്കുന്ന താരമായി ഹാളണ്ട് ഇതോടെ മാറി. 14 മത്സരങ്ങൾ മാത്രമെ 20 ഗോളിൽ എത്താൻ ഹാളണ്ടിന് വേണ്ടി വന്നുള്ളൂ.

ഇംഗ്ലീഷ് താരം കെയ്നിന്റെ 24 മത്സരങ്ങളിൽ 20 ഗോളു എന്ന റെക്കോർഡാണ് ഹാളണ്ട് മറികടന്നത്. ഇതു കൂടാതെ ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി നാലാം മത്സരത്തിലും രണ്ടൊ അധിലധികമോ ഗോൾ നേടാനും ഹാളണ്ടിനായി. ഇങ്ങനെ ഒരു താരം ചെയ്യുന്നത് ഇതാദ്യമാണ്‌.

Games needed to score (20) UCL goals:

C. Ronaldo – 56
Messi – 40
Lewandowski – 36
Kane – 24
Haaland – 14

Exit mobile version