Picsart 23 10 26 05 27 56 297

ഹാളണ്ടിന് ഇരട്ട ഗോൾ, യങ് ബോയ്സിനെയും തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പിലെ മൂന്നാം മത്സരവും വിജയിച്ച് മാഞ്ചസ്റ്റർ സിറ്റി. ഇന്ന് സ്വിറ്റ്സർലാന്റ് ക്ലബായ യങ് ബോയ്സിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് നേടിയത്. എർലിംഗ് ഹാളണ്ട് ഇരട്ട ഗോളുകളുമായി സിറ്റിയുടെ ഹീറോ ആയി.

മത്സരത്തിൽ ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നിരുന്നില്ല. 48ആം മിനുട്ടിൽ ഡിഫൻഡർ അകാഞ്ചിയിലൂടെ സൊറ്റിയ്ലീഡ് എടുത്തു‌. 5ആം മിനുട്ടിൽ എലിയ യങ് ബോയ്സിന് സമനില നൽകി‌. ഇതിനു ശേഷമായിരുന്നു ഹാളണ്ടിന്റെ ഇരട്ട ഗോളുകൾ. 67ആം മിനുട്ടിലും 86ആം മിനുട്ടിലും ആണ് ഹാളണ്ട് ഗോൾ നേടിയത്.

ഈ ജയത്തോടെ 9 പോയിന്റുമായി സിറ്റി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നു. യങ് ബോയ്സ് ഒരു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്‌.

Exit mobile version