ചെൽസിക്കെതിരായ തോൽവികൾ ചാമ്പ്യൻസ് ലീഗ് ഫൈനലിനെ ബാധിക്കില്ലെന്ന് ഗ്വാർഡിയോള

Photo:Twitter/@ManCity
- Advertisement -

ചെൽസിക്കെതിരെ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടത് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ ബാധിക്കില്ലെന്ന് പരിശീലകൻ പെപ് ഗ്വാർഡിയോള. മെയ് 29ന് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടാനിരിക്കെയാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകന്റെ പ്രതികരണം. കഴിഞ്ഞ ദിവസം പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി സ്വന്തം ഗ്രൗണ്ടിൽ ചെൽസിയോട് പരാജയപ്പെട്ടിരുന്നു. ഒരു ഗോളിന് പിറകിൽ നിന്നതിന് ശേഷം തിരിച്ചടിച്ചാണ് ചെൽസി മത്സരത്തിൽ 2-1ന്റെ ജയം സ്വന്തമാക്കിയത്.

കൂടാതെ എഫ്.എ കപ്പ് സെമി ഫൈനലിലും ചെൽസി മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി ഫൈനൽ ഉറപ്പിച്ചിരുന്നു. തുടർന്നാണ് ഈ തോൽവികൾ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസിയെ നേരിടുമ്പോൾ ബാധിക്കില്ലെന്ന് ഗ്വാർഡിയോള പറഞ്ഞത്. എന്നാൽ ചെൽസിക്കെതിരെ കളിച്ച സമയത്തെല്ലാം മാഞ്ചസ്റ്റർ സിറ്റി നിരയിൽ പ്രമുഖ താരങ്ങൾക്ക് ഗ്വാർഡിയോള വിശ്രമം അനുവദിച്ചിരുന്നു. നിലവിൽ പ്രീമിയർ ലീഗ് കിരീടം നേടിയതിന് ശേഷം മാത്രമാവും ചാമ്പ്യൻസ് ലീഗിനെ കുറിച്ച് ആലോചിക്കുകയെന്നും ഗ്വാർഡിയോള പറഞ്ഞു.

Advertisement