ജോ ഗോമസിന് ചാമ്പ്യൻസ് ലീഗ് ഫൈനലും ലോകകപ്പും നഷ്ടമാകും

ലിവർപൂൾ ഡിഫൻഡർ ജോ ഗോമസിന് ചാമ്പ്യൻസ് ലീഗ് ഫൈനൽ നഷ്ടമാകും. കാലിനേറ്റ പരിക്ക് മാറാനായി ശസ്ത്രക്രിയയ്ക്ക് വിധേയനായ ഗോമസ് ചാമ്പ്യൻസ് ലീഗ് ഫൈനലിനുണ്ടാകില്ല എന്ന് ക്ലബ് അധികൃതർ അറിയിച്ചു. മെയ് 26ന് റയൽ മാഡ്രിഡിനെതിരെയാണ് ക്ലോപ്പിന്റെയും സംഘത്തിന്റെയും ഫൈനൽ. ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ജേഴ്സി അണിയാനും ഗോമസിന് കഴിയില്ല.

സ്റ്റോക്ക് സിറ്റിക്കെതിരെയും വെസ്റ്റ് ബ്രോമിനെതിരെയും പരിക്ക് അവഗണിച്ച് കളിക്കാനിറങ്ങിയതാണ് ഗോമസിന്റെ പരിക്ക് ഗുരുതരമാകാൻ കാരണം എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇംഗ്ലണ്ടിന്റെ ഹോളണ്ടിനെതിരായ സൗഹൃദ മത്സരത്തിലായിരുന്നു ഗോമസിന് പരിക്കേറ്റത്. അത് പൂർണ്ണമായും ഭേദമാകാത്ത കളത്തിൽ എത്തിയതാണ് താരത്തിന് വിനയായിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial