ലിവർപൂളിന് തിരിച്ചടി, ഫിർമിനോ നാളെ കളിച്ചേക്കില്ല

ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബയേൺ മ്യൂണിക്കിനെ നേരിടാനിരിക്കെ ലിവർപൂളിന് വമ്പൻ തിരിചടി. സൂപ്പർ താരം റോബർട്ടോ ഫിർമിനോ ഇന്ന് ടീമിനൊപ്പം ട്രെയിനിങ് നടത്തിയിട്ടില്ല. ഇതോടെ താരം നാളെ ഇറങ്ങുന്ന കാര്യം സംശയത്തിലായി. വൈറസ് ബാധയെ തുടർന്നാണ് ഫിർമിനോ ഇന്ന് പരിശീലനത്തിൽ ഏർപെടാതിരുന്നത്. നേരത്തെ തന്നെ പരിക്കും താരങ്ങളുടെ വിലക്കും കൊണ്ട് പ്രതിസന്ധിയിലായ ലിവർപൂളിന് ഇത് കനത്ത തിരിച്ചടിയാണ്.

വിലക്ക് മൂലം പ്രതിരോധ താരം വാൻ ഡൈകും നാളെ ലിവർപൂളിന് വേണ്ടി കളിക്കില്ല. പാർക്കിന്റെ പിടിയിലുള്ള ലോവ്‌റനും പരിക്കിൽ നിന്ന് പൂർണമായി മുക്തനായിട്ടില്ല. മറ്റൊരു പ്രതിരോധ താരമായ ജോ ഗോമസും പരിക്കിന്റെ പിടിയിലാണ്. ഇതോടെ പ്രതിസന്ധിയിലായ ലിവർപൂൾ പ്രതിരോധത്തിൽ മാറ്റിപ്പിനൊപ്പം ഫാബിഞ്ഞോയാവും കളിക്കുക.

Exit mobile version