
റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് ഒരു വിഡ്ഢിയാണ് എന്ന് ലിവർപൂൾ സ്ട്രൈക്കർ റോബർട്ടോ ഫിർമിഞ്ഞോ. കഴിഞ്ഞ ദിവസം സെർജിയോ റാമോസ് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഫിർമിഞ്ഞോ. സാലയുടെയും ലിവർപൂൾ ഗോൾകീപ്പർ കരിയസിന്റെയും പരിക്ക് തന്റെ തലയിൽ ആയ സ്ഥിതിക്ക് തന്റെ വിയർപ്പ് തട്ടി ഫർമീനോയ്ക്ക് ജലദോഷം പിടിച്ചു എന്നൊരു ആരോപണം കൂടി മാത്രമെ ഇനി ബാക്കിയുള്ളൂ എന്ന് റാമോസ് പരിഹാസത്തോടെ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു റോബർട്ടോ ഫിർമിഞ്ഞോ.
“സാധാരണ ഞാൻ ഇങ്ങനെയുള്ള കാര്യങ്ങളിൽ പ്രതികരിക്കാറില്ല, റാമോസ് ചാമ്പ്യൻസ് ലീഗ് വിജയിച്ചിരിക്കാം, എന്നാൽ അദ്ദേഹം പറഞ്ഞത് വെച്ച് നോക്കുമ്പോൾ അദ്ദേഹമൊരു വിഡ്ഢി ആണ്” ഫിർമിഞ്ഞോ പറഞ്ഞു.
ഗോൾ കീപ്പർ കരിയസിനു പകരമായി ബ്രസീലിയൻ ഗോൾ കീപ്പർ അല്ലിസണെ ടീമിൽ എത്തിക്കാൻ ലിവർപൂൾ ശ്രമിക്കുന്നുണ്ട്. അതിനെ കുറിച്ച് ചോദിച്ചപ്പോൾ അല്ലിസന്റെ ഏജന്റിനോട് ചോദിക്കേണ്ടി വരും എന്നായിരുന്നു ഫിർമിഞ്ഞോയുടെ പ്രതികരണം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial