ഫെലിക്സ് ഹീറോ, ആവേശ വിജയവുമായി അത്ലറ്റിക്കോ മാഡ്രിഡ്

20201028 033146
- Advertisement -

ചാമ്പ്യൻസ് ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡിന് ആവേശകരമായ വിജയം. ഇന്ന് മാഡ്രിഡിൽ സാൽസബർഗിനെ നേരിട്ട അത്ലറ്റിക്കോ മാഡ്രിഡ് ഒരു ഘട്ടത്തിൽ 1-2 എന്ന സ്കോറിന് പിറകിൽ ആയിരുന്നു. അവിടെ നിന്ന് തിരിച്ചടിച്ച് 3-2ന്റെ വിജയം സിമിയോണിയുടെ ടീം നേടി. അവസാന രണ്ടു ഗോളുകളും നേടി ഹീറോ ആയത് 20കാരനായ ഫെലിക്സ് ആണ്.

മത്സരത്തിൽ 28ആം മിനുട്ടിൽ യൊറെന്റെ നേടിയ ഗോൾ അത്ലറ്റിക്കോയ്ക്ക് ലീഡ് നൽകിയിരുന്നു. എന്നാൽ തിരിച്ചടിച്ച്സ് സാൽസ്ബർഗ് 40ആം മിനുട്ടിൽ സൊബൊസ്ലയിലൂടെ സമനില നേടി. 47ആം മിനുട്ടിൽ ബരിഷ അവർക്ക് ലീഡും നൽകി. ഇതിനു ശേഷമായിരുന്നു ഫെലിക്സ് താരമായത്. 52ആം മിനുട്ടിൽ ഫെലിക്സിന്റെ ആദ്യ ഗോൾ വന്നു. പിന്നീട് 85ആം മിനുട്ടിൽ ജാവോ ഫെലിക്സ് തന്നെ വിജയം ഉറപ്പിച്ച ഗോളും നേടി.

Advertisement