മാഞ്ചസ്റ്റർ യുണൈറ്റഡിനെ അട്ടിമറിച്ച് എഫ്‌സി ബാസെൽ

- Advertisement -

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോൽവി. സ്വിറ്റ്‌സർലണ്ട് ക്ലബ് എഫ്‌സി ബാസെൽ ആണ് അവസാന പതിനാറ് ലക്ഷ്യം വെച്ചിറങ്ങിയ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചത്.

എഫ്‌സി ബാസെലിന്റെ ഹോം ഗ്രൗണ്ട് ആയ സെന്റ് യാക്കോബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില് ആദ്യ പകുതിയിൽ യുണൈറ്റഡിനായിരുന്നു ആധിപത്യം. ഫെല്ലയ്നിയുടെ ഒരു ഹെഡർ ബാസെൽ പ്രതിരോധനിര താരം ഗോൾ വരയിൽ നിന്നാണ് തട്ടിയകട്ടിയത്. തുടർന്ന് മർഷ്യലിന്റെ ഒരു കിക്ക് പോസ്റ്റിലുരുമ്മി പുറത്ത് പോയതോടെ ആദ്യ പകുതി ഗോൾ രഹിതമായി തന്നെ അവസാനിച്ചു.

രണ്ടാം പകുതിയിൽ ഹോം ടീമിനായിരുന്നു ആധിപത്യം. നിരവധി തവണ യുണൈറ്റഡ് ഗോൾ മുഖത്തു എഫ്‌സി ബാസെൽ എത്തിയെങ്കിലും ഗോൾ കീപ്പർ റൊമേറോ രക്ഷകനായി എത്തിയത് കൊണ്ടാണ് യുണൈറ്റഡ് ഗോൾ വഴങ്ങാതെ രക്ഷപ്പെട്ടത്. മത്സരം സമനിലയിൽ അവസാനിക്കും എന്നു കരുതിയിടത്താണ് ലാങ് ബാസെലിന് അട്ടിമറി വിജയം സമ്മാനിച്ചത്.

ഇന്നത്തെ മത്സരത്തിൽ ഒരു സമനില മാത്രം മതിയായിരുന്നു യുണൈറ്റഡിന് അവസാന പതിനാറിലേക്ക് മുന്നേറാൻ. ഗ്രൂപ്പിൽ 5 മത്സരങ്ങൾ അവാസ്‌നിച്ചപ്പോൾ 4ലും വിജയിച്ച യുണൈറ്റഡ് ആണ് ഗ്രൂപ്പിൽ ഒന്നാമത് എങ്കിലും അവസാന 16ൽ സ്ഥാനം ഉറപ്പിക്കാൻ അവസാന മത്സരം വരെ കാത്തിരിക്കണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement