“നിലവിലെ സ്ക്വാഡ് ഉണ്ടായിരുന്നെങ്കിൽ ഇന്റർ ചാമ്പ്യൻസ് ലീഗിൽ തുടർന്നേനെ”

- Advertisement -

നിലവിലെ സ്ക്വാഡ് ഉണ്ടായിരുന്നെങ്കിൽ ഇന്റർ മിലാൻ ഇപ്പോളും ചാമ്പ്യൻസ് ലീഗിൽ ഉണ്ടവുമായിരുന്നു എന്ന് പറഞ്ഞ് ഫാബിയോ കന്നവാരോ. സീരി എയിലെ ഏറ്റവും മികച്ച സ്ക്വാഡാണ് ഇപ്പോൾ ഇന്റർ മിലാനുള്ളതെന്ന് ഇറ്റാലിയൻ ഇതിഹാസം പറഞ്ഞു. അന്റോണിയോ കോണ്ടെക്ക് കീഴിൽ വീണ്ടും ഇറ്റലിയിൽ കിരീടപ്പോരാട്ടം ഉണ്ടാക്കിയിരിക്കുകയാണ് ഇന്റർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനുവരിയിൽ ഇന്ററിലേക്ക് മികച്ച താരങ്ങൾ എത്തിയെന്ന് പറഞ്ഞ കന്നവാരോ, ഈ സീസണിന്റെ തുടക്കത്തിൽ ഇതുപോലെ ഒരു സ്ക്വാഡ് ഉണ്ടായിരുന്നെങ്കിൽ കോണ്ടെയും സംഘവും ചാമ്പ്യൻസ് ലീഗിൽ അദ്ഭുതങ്ങൾ കാണിച്ചേനെ എന്നും പറഞ്ഞു.

Advertisement