ഫബിനോയ്ക്കും പരിക്ക്, ലിവർപൂൾ പ്രതിസന്ധിയിൽ

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളിനെ ഇത്തവണ പരിക്കുകൾ വേട്ടയാടുകയാണ്. ഇപ്പോൾ അവരുടെ പ്രധാന താരമായ ഫബിനോ ആണ് പരിക്കിന്റെ പിടിയിലായത്. ഇന്നലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടയിൽ ആണ് ഫാബിനോയ്ക്ക് പരിക്കേറ്റത്‌. ഹാംസ്ട്രിങ് ഇഞ്ച്വറി ആണ്. ഒരു മാസം എങ്കിലും ഫബിനോ പുറത്തിരിക്കേണ്ടി വന്നേക്കും. ലിവർപൂൾ ടീമിന്റെ ബാലൻസ് തന്നെ ഈ പരിക്ക് തെറ്റിക്കും.

വാൻ ഡൈക് ദീർഘകാലം പരിക്കേറ്റ് പുറത്തായതിനു പിന്നാലെ ആണ് ഫബിനോയ്ക്കും പരിക്കേറ്റിരിക്കുന്നത്‌. വാൻ ഡൈകിന്റെ അഭാവത്തിൽ സെന്റർ ബാക്കായി കളിച്ച് ലിവർപൂൾ ഡിഫൻസിനെ അവസാന മത്സരങ്ങളിൽ രക്ഷിക്കാൻ ഫബിനോയ്ക്ക് ആയിരുന്നു.

Exit mobile version