ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ടീം ബസ്സിനരികെ സ്ഫോടനം

ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ നടക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ബൊറൂസിയ ഡോർട്ട്മുണ്ട് ടീം സഞ്ചരിച്ചിരുന്ന ബസ്സിനരികെ സ്ഫോടനം. ഡോർട്ട്മുണ്ടിന്റെ സെന്റർ ബാക്കായ സ്‌പെയിൻ താരം മാർക്ക് ബർട്രാക്ക് പരിക്കേറ്റതായി സ്ഥിതീകരിച്ചു. മറ്റു ടീം അംഗങ്ങൾക്കാർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. അക്കാര്യം ട്വിറ്റെർ ഹാൻഡിലിലൂടെ ബൊറൂസിയ ഡോർട്ട്മുണ്ട് ടീം സ്ഥിതീകരിച്ചു.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ മൊണോക്കോയുമായുള്ള മത്സരത്തിനായി സ്റ്റേഡിയത്തിലേക്ക് പോകവെയാണ് സ്ഫോടനം നടന്നത്. താരത്തിനേറ്റ പരിക്ക് ഗുരുതരമല്ല എന്ന് ഡോർട്മുണ്ട് അറിയിച്ചിട്ടുണ്ട്.

ഇന്ന് നടക്കാനിരുന്ന ഡോർട്മുണ്ട് മൊണാകൊ മത്സരം നാളേക്ക് മാറ്റി വെച്ചിട്ടുണ്ട്. വെസ്റ്റ്ഫാലോൺ സ്റ്റെഡിയോനിൽ അപായങ്ങളൊന്നും ഇല്ല എന്നും ഡോർട്മുണ്ട് ഒഫീഷ്യൽസ് അറിയിച്ചിട്ടുണ്ട്.

 

Previous articleവീണ്ടും ഉച്ചാരക്കടവിനെ ഹയർ സബാൻ പെനാൾട്ടിയിൽ പൂട്ടി
Next articleബാഴ്സയെ കെട്ടുകെട്ടിച്ച് ഡിബാലയും സംഘവും, ഇനിയൊരു തിരിച്ചുവരവുണ്ടോ!!