ചാംപ്യൻസ് ലീഗ് റെക്കോർഡിട്ട് പ്രീമിയർ ലീഗ് ടീമുകൾ

- Advertisement -

ചാംപ്യൻസ് ലീഗ് ചരിത്രത്തിൽ അപൂർവ്വ റെക്കോർഡിട്ട് ഇംഗ്ലണ്ടിൽ നിന്നുള്ള ടീമുകൾ. ചാംപ്യൻസ് ലീഗ് നോകൗട്ട് സ്റ്റേജിലേക്ക് 5 ഇംഗ്ലീഷ് ടീമുകൾ യോഗ്യത നേടിയതാണ് പുതിയ റെക്കോർഡ്. ഇത് ആദ്യമായാണ് ചാംപ്യൻസ് ലീഗിൽ അവസാന 16 ഇൽ ഒരു രാജ്യത്ത് നിന്നുള്ള 5 ടീമുകൾ യോഗ്യത നേടുന്നത്. ഇംഗ്ലണ്ടിൽ നിന്ന് ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയ ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ടോട്ടൻഹാം എന്നിവർ എല്ലാം തന്നെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇതിൽ ചെൽസി ഒഴികെയുള്ള നാല് ടീമുകൾ ഗ്രൂപ്പ് ചാംപ്യന്മാരായാണ് യോഗ്യത ഉറപ്പിച്ചത്.

യുറോപ്യൻ ഫുട്‌ബോളിൽ 2012 ലെ ചെൽസിയുടെ കിരീട നേട്ടത്തിന് ശേഷം കാര്യമായി ഒന്നും ചെയാനാവാതിരുന്ന ഇംഗ്ലീഷ് ടീമുകൾ ഇത്തവണ പക്ഷെ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. സാധാരണയുള്ള 4 ടീമുകൾക്ക് പുറമെ യൂറോപ്പ ലീഗ് ജയിച്ച മാഞ്ചെസ്റ്റർ യൂണൈറ്റഡും ഇത്തവണ യോഗ്യത ഗ്രൂപ്പ് ഘട്ടത്തിലേക്ക് ഉറപ്പിച്ചു. 2014 ന് ശേഷം ആദ്യമായാണ് ഗ്രൂപ്പ് ഘട്ടം കടന്ന് എല്ലാ ഇംഗ്ലീഷ് ടീമുകളും നോക്ഔട്ടിലേക്ക് യോഗ്യത നേടുന്നത്. സമീപ കാലത്ത് പിറകിലോട്ടു പോയ ഇംഗ്ലീഷ് ആധിപത്യം കോണ്ടേ, ഗാർഡിയോള, മൗറീഞ്ഞോ, ക്ളോപ്പ്, പോചെട്ടിനോ എന്നീ സൂപ്പർ പരിശീലകരുടെ തന്ത്രങ്ങളിലൂടെ തിരിച്ചു പിടിക്കാനാവും എന്നാണ് പ്രീമിയർ ലീഗ് പ്രേമികളുടെ പ്രതീക്ഷ. ഇതിൽ മാഞ്ചസ്റ്റർ സിറ്റിക്കും യൂണൈറ്റഡിനും ചാംപ്യൻസ് ലീഗ് നേടാൻ സാധ്യതയുള്ളവരിലെ മുൻ സ്ഥാനമാണ് പല ഫുട്‌ബോൾ പണ്ഡിതരും ബെറ്റിങ് കമ്പനികളും കാണുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement