റാമോസിനെ കശാപ്പുകാരനെന്ന് വിശേഷിപ്പിച്ച് ഈജിപ്ഷ്യൻ മാധ്യമങ്ങൾ

- Advertisement -

ലിവർപൂളിന്റെ താരം മൊ സലാ ചാമ്പ്യൻസ് ലീഗിൽ കണ്ണീരോടെ വിടവാങ്ങിയപ്പോൾ കൂടെക്കരഞ്ഞത് ലിവർപൂൾ ആരാധകർ മാത്രമല്ല ഫുട്ബോൾ ലോകം കൂടെയാണ്. ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ആദ്യ പകുതിയിലാണ് സലാ ഷോൾഡറിന് പരിക്കേറ്റ് കളം വിടേണ്ടി വന്നത്. റയൽ മാഡ്രിഡിനെതിരെ മികച്ച രീതിയിൽ മത്സരം ആരംഭിച്ച ലിവർപൂൾ റയൽ ഡിഫൻസിനെ വിറപ്പിച്ചു നിർത്തിയിരിക്കുന്ന സമയത്തായിരുന്നു സാലയുടെ പരിക്ക്.

സലായുടെ പരിക്കിന് കാരണക്കാരനായ റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസിനെ കശാപ്പുകാരൻ എന്നാണ് ഈജിപ്ഷ്യൻ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. മനപ്പൂർവ്വം സലായെ മത്സരത്തിൽ നിന്നും പുറത്താക്കാൻ റാമോസ് ശ്രമിച്ചെന്നും ചിലപത്രങ്ങൾ റിപ്പോർട് ചെയ്തു.

ഇന്നലെ മത്സരത്തിൽ ലിവർപൂൾ മേധാവിത്വം പുലർത്തുന്ന സമയത്തായിരുന്നു സലായ്ക്ക് പരിക്കേറ്റത്. സലാ കളം വിട്ടതോടെ 3-1ന്റെ പരാജയമാണ് ലിവർപൂൾ ഏറ്റുവാങ്ങിയത്. സെർജിയോ റാമോസിന്റെ ചലഞ്ചിൽ നിന്നാണ് സാലയ്ക്ക് ഷോൾഡറിന് പരിക്കേറ്റത്. ആദ്യം കളി തുടരാൻ സാല ശ്രമിച്ചെങ്കിലും പിന്നീട് വേദന കാരണം പിൻവാങ്ങുകയായിരുന്നു.

മറ്റു ചില ഈജിപ്ഷ്യൻ മാധ്യമങ്ങൾ ശ്രദ്ധ ചെലുത്തിയത് ഈജിപ്തിന്റെ ലോകകപ്പ് പ്രതീക്ഷകളിലേക്കാണ്. അതെ സമയം ഈജിപ്ഷ്യൻ ദേശീയ ടീമിന്റെ ട്വീറ്റ് അനുസരിച്ച് സലായുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് മങ്ങലേറ്റിട്ടില്ല. ഈ വാർത്ത ഈജിപ്തിലെ തെരുവുകളിൽ ആശ്വാസം വാരി വിതറിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement